തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടും. നാളെ വൈകിട്ട് 6 മണിമുതൽ പോളിംഗ് ദിവസമായ 26ന് വൈകിട്ട് ആറ് വരെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടുന്നത്. റീ പോളിംഗ് നടക്കുന്ന ഇടങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനും മദ്യവിൽപ്പനശാലകൾ അടച്ചിടും.