ന്യൂഡൽഹി : എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാകണമെന്നാണ് ആവശ്യപ്പെട്ട് കോൺഗ്രസ് ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ . ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫീസിനു പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് .
റോബർട്ട് വാദ്ര അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകണമെന്നാണ് ആവശ്യം.നേരത്തേ, മണ്ഡലത്തിൽ മത്സരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച് റോബർട്ട് വാദ്ര രംഗത്തെത്തിയിരുന്നു. ജനങ്ങൾ തന്നെ സ്ഥാനാർത്ഥിയാകാൻ നിർബന്ധിക്കുന്നുവെന്നും വാദ്ര പറഞ്ഞിരുന്നു . ഇതിനുപിന്നാലെയാണു വാദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മേയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർത്ഥി രാഹുലായിരുന്നു . സ്മൃതി ഇറാനിയാണു 2019 ൽ രാഹുലിനെ പരാജയപ്പെടുത്തിയത്