ജയിലിൽ കഴിയുമ്പോൾ മോദിയിലിരുന്നു ഏക പ്രതീക്ഷ; രക്ഷിക്കാനുള്ള എല്ലാം വഴിയും അദ്ദേഹം തേടുമെന്ന് ഉറപ്പായിരുന്നു; ഖത്തർ വിട്ടയച്ച മുൻ നാവികന്റെ കത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ കഴിയുമ്പോൾ മോദിയിലിരുന്നു ഏക പ്രതീക്ഷ; രക്ഷിക്കാനുള്ള എല്ലാം വഴിയും അദ്ദേഹം തേടുമെന്ന് ഉറപ്പായിരുന്നു; ഖത്തർ വിട്ടയച്ച മുൻ നാവികന്റെ കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 04:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര മികവിനെ പ്രശംസിച്ച് ഖത്തർ വിട്ടയച്ച മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമന്ത്രി നൽകിയ പിന്തുണ വിവരിക്കുന്നത്.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ നൽകിയ അചഞ്ചലമായ പിന്തുണയ്‌ക്കു നന്ദി അറിയിക്കുന്നതായി സൗരഭ് വസിഷ്ഠ് പറഞ്ഞു. അപ്രതീക്ഷിതമായി പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ചപ്പോൾ, രാഷ്‌ട്രീയത്തിന്റെ അതിർത്തികളെ മറികടക്കുന്ന തരത്തിൽ, സമാനതകളില്ലാത്ത ഒരു മാർഗനിർദേശ ശക്തിയെപ്പോലെ അങ്ങ് ഉയർന്നു വന്നു.

ഖത്തർ ജയിലിലെ ഏകാന്തതടവിൽ, പ്രധാനമന്ത്രിയുടെ നയതന്ത്ര ഇടപെടലുകളിലായിരുന്നു ഏക പ്രതിക്ഷ. തങ്ങളെ രക്ഷിക്കാനുള്ള എല്ലാം വഴിയും അദ്ദേഹം തേടുമെന്ന് ഉറപ്പായിരുന്നു. യുഎന്നിലെ മുഖ്യാതിഥിയായും ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ജയിലിൽവെച്ചും അറിയുന്നുണ്ടായിരുന്നു. ഇതൊക്കെയാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകിയത്, സൗരഭ് വസിഷ്ഠ് പറഞ്ഞു.

ക്യാപ്റ്റൻ വസിഷ്ഠിന്റെ പിതാവ് വിംഗ് കമാൻഡർ രജീന്ദർ കുമാർ വസിഷ്ഠും (റിട്ടയേർഡ്) പ്രധാനന്ത്രിയെ പ്രശംസിച്ച് രം​ഗത്തെത്തി. എട്ട് പതിറ്റാണ്ട് പിന്നിട്ട  ജീവിതത്തിൽ മോദിയുടേത് പോലെ നമ്മുടെ രാജ്യത്തോടും അതിലെ പൗരന്മാരോടും ഇത്രയും ഹൃദയ ബന്ധമുള്ള, ദീർഘവീക്ഷണവുമുള്ള ഒരു നേതാവിനെ കാണാൻ സാധിച്ചിട്ടില്ലെന്ന്, 86 കാരനായ രജീന്ദർ കുമാർ പറഞ്ഞു. മകൻ തടവിലായിരുന്ന സമയത്ത്, ‘മോദിക്ക് അസാധ്യമായതൊന്നുമില്ല എന്ന ചിന്തയാണ് മുന്നോട്ട് നയിച്ചത്. ഇത് പിന്നീട് സത്യമായി, അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും  ഇന്ത്യയുടെ നയതന്ത്ര ഇടപെടലിനെ തുടർന്ന് ഖത്തർ  വിട്ടയച്ചിരുന്നു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്ന  മുൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കി നാട്ടിലേക്ക് തിരിച്ചയച്ചത്. ചാരവൃത്തി ആരോപിച്ചായിരുന്നു ഇവരെ ശിക്ഷിച്ചത്.

Tags: qatarpm modi
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies