മനസ് മരവിപ്പിക്കുന്നൊരു വാർത്തയാണ് ആഗ്രയിൽ നിന്ന് പുറത്തുവരുന്നത്. ഗോതമ്പ് അരിയുന്ന യന്ത്രത്തിൽ കുടുങ്ങിയ 14-കാരൻ ദാരുണമായി മരിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തന്റെ ഫാമിൽ ജോലി ചെയ്തിരുന്ന കുട്ടിയാണ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ മെഷീനിൽ കുടുങ്ങി അതി ദാരുണമായി മരിച്ചത്.
യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ പെട്ടെന്നുണ്ടായ കാറ്റിൽ മെഷീൻ മൂടാൻ ഉപയോഗിച്ചിരുന്ന ടാർപോളിൻ പറന്ന് 14-കാരന്റെ ശരീരത്തിൽ കുടുങ്ങുകയും കുട്ടി ബാലൻസ് തെറ്റി യന്ത്രത്തിനുള്ളിൽ വീഴുകയുമായിരുന്നു. എന്നിട്ടും മെഷീൻ നിൽക്കാതെ പ്രവർത്തിച്ചു. മെഷീനിൽ അകപ്പെട്ട കുട്ടി ചതഞ്ഞരഞ്ഞാണ് പുറത്തുവന്നത്.
യന്ത്രത്തിന്റെ ശബ്ദത്തിൽ സംശയം തോന്നി, അടുത്ത കൃഷിടങ്ങളിൽ നിന്ന് വന്ന തൊഴിലാളികൾ മെഷീൻ ഓഫാക്കി. ശേഷം കാണുന്നത് അവയങ്ങൾ ഛിന്നഭിന്നമായ കുട്ടിയുടെ മൃതദേഹമാണ്.മെഷീന്റെ തുറന്ന ഭാഗത്ത് കുട്ടിയുടെ കാലുകൾ കാണാവുന്ന നിലയിലുള്ള വീഡിയോയാണ് പുറത്തുവന്നത്. ഏറെ പരിശ്രമത്തിനൊടുവിലാണ് യന്ത്രത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഇത് പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകി.
UP के आगरा मे गेहूं थ्रेशिंग के दौरान 14 साल की उम्र का किशोर काल का ग्रास बन गया। थ्रेसिंग मशीन मे लान के साथ किशोर भी मशीन मे खिंचा चला गया और शरीर कई अनगिनत टुकड़ो मे बदल गया।
भयानक वीडियो 🔺#Agra #UttarPradesh pic.twitter.com/kRXyMNyZm6
— TRUE STORY (@TrueStoryUP) April 23, 2024
“>