ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്; വൈകാതെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് രാജ്‌ദേവ് സിംഗ് ഖൽസ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്; വൈകാതെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് രാജ്‌ദേവ് സിംഗ് ഖൽസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2024, 09:36 am IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: ഖാലിസ്ഥാൻ ഭീകരനും വിഘടനവാദി സംഘടനയായ ‘വാരിസ് ദേ പഞ്ചാബ്’ നേതാവുമായ അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്‌സഭാ സീറ്റിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇയാൾ മത്സരിച്ചേക്കുമെന്നാണ് വിവരം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഢ് ജയിലിൽ തടവിലാണ് ഇയാൾ.

അമൃത്പാലിന്റെ അഭിഭാഷകനും മുൻ എംപിയുമായ രാജ്‌ദേവ് സിംഗ് ഖൽസ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ദിവസം അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലെത്തി സന്ദർശിച്ചുവെന്നും, ഖദൂർ സാഹിബിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി രാജ്‌ദേവ് സിംഗ് പറയുന്നു. ഈ നിർദേശം അമൃത്പാൽ അംഗീകരിച്ചതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയതെന്നും രാജ്‌ദേവ് പറയുന്നു.

ജയിലിൽ നിന്ന് മത്സരിക്കുന്നതിൽ തടസമില്ലെന്നും, നാമനിർദേശ പത്രിക വൈകാതെ സമർപ്പിക്കുമെന്നും ഇയാൾ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 23നാണ് അമൃത്പാൽ സിംഗ് അറസ്റ്റിലാകുന്നത്. മുൻപ് എസ്എഡി പ്രസിഡന്റ് സിമ്രൻജിത് സിംഗ് മാൻ 1989-ൽ ഭഗൽപൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ തരൺ തരണിൽ നിന്ന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് അമൃത്പാലിന്റെ പിതാവ് തർസെം സിംഗ് പറഞ്ഞത്.

 

Tags: khalisthanAmritpal SinghFEATURED3
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies