കെജ്‌രിവാളിന്റേത് രാജ്യതാൽപര്യങ്ങൾക്ക് മേലെയുള്ള സ്വാർത്ഥത, ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന്റേത് രാജ്യതാൽപര്യങ്ങൾക്ക് മേലെയുള്ള സ്വാർത്ഥത, ഡൽഹി സർക്കാരിന് താൽപ്പര്യം അധികാരത്തിൽ മാത്രം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 06:45 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഴിക്കുള്ളിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അറസ്റ്റിലായിട്ടും മുഖ്യമന്ത്രിസ്ഥാനം രാജി വയ്‌ക്കില്ലെന്ന കെജ്‌രിവാളിന്റെ നിലപാടിനെതിരെയാണ് ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ദേശീയ താൽപ്പര്യങ്ങൾക്ക് മുകളിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ വ്യക്തിതാല്പര്യങ്ങളെന്ന് കോടതി പറഞ്ഞു. അതുകൊണ്ടാണ് അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കാൻ കെജ്‌രിവാൾ തയാറാകാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരെയും കോടതി രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. സർക്കാരിന് അധികാരത്തിൽ മാത്രമാണ് താൽപര്യമെന്നും കോടതി തുറന്നടിച്ചു. ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമല്ലെന്ന വിഷയത്തിലായിരുന്നു കോടതിയുടെ വിമർശനം. “നിങ്ങൾക്ക് അധികാരത്തിൽ മാത്രമാണ് താല്പര്യം, ഇനിയും നിങ്ങൾക്ക് എത്രത്തോളം അധികാരമാണ് വേണ്ടതെന്ന് അറിയില്ല.” ഹൈക്കോടതി പറഞ്ഞു.

നോട്ട്ബുക്കുകൾ, സ്റ്റേഷനറി സാധനങ്ങൾ, യൂണിഫോം, സ്കൂൾ ബാഗുകൾ എന്നിവ വിതരണം ചെയ്യാത്തതിന്റെ പ്രധാന കാരണം സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതാണെന്നും 5 കോടി രൂപയിലധികം വരുന്ന കരാറുകൾ നൽകാൻ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളുവെന്നും എംസിഡി കമ്മീഷണർ കഴിഞ്ഞതവണ കോടതിയിൽ പറഞ്ഞിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ഇല്ലായെങ്കിൽ എത്രയും വേഗം മറ്റൊരു അതോറിറ്റിക്ക് സാമ്പത്തിക അധികാരം കൈമാറണമെന്ന് കോടതി അന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കാത്ത എഎപി സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സമ്മതം അത്തരം നടപടികൾക്ക് ആവശ്യമാണെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് കോടതി അതൃപ്തി വ്യക്തമാക്കിയത്.

മുഖ്യമന്ത്രി ജയിലിലായിട്ടും സർക്കാർ തുടരുമെന്ന് തീരുമാനിച്ചത് ആം ആദ്മി പാർട്ടി ആയിരുന്നെന്നും ഇതിലൂടെ മറ്റു നടപടികൾ സ്വീകരിക്കാൻ കോടതിയെ നിർബന്ധിക്കുകയാണെന്നും ഡൽഹി സർക്കാരിന് കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ നഗരവികസന മന്ത്രി സൗരഭ് ഭരദ്വാജിനെയും കോടതി ശകാരിച്ചു. മന്ത്രി വിദ്യാർത്ഥികളുടെ ദുരിതത്തിനുനേരെ കണ്ണടച്ച് മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് കോടതി പറഞ്ഞു. പാഠപുസ്തകങ്ങൾ വിതരണം ചെയ്യേണ്ടത് കോടതിയുടെ ജോലിയല്ലെന്നും ചെയ്യേണ്ടവർ അതിൽ പരാജയപ്പെട്ടത് കൊണ്ടാണ് ഇടപെടേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: AAPArvind Kejriwaldelhi high court
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies