വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ചേകാടി സ്വദേശിയായ 58 കാരനാണ് പരിക്കേറ്റത്. ആടുകളെ മേയ്ക്കുന്ന സമയത്ത് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. നട്ടെല്ലിനും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതിരപ്പിള്ളിയിലും വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. കണ്ണംകുഴി സ്വദേശി രാജീവിന്റെ പറമ്പിലെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് സ്ഥാപിച്ചിരുന്ന ഫെൻസിങും തകർത്താണ് കാട്ടാന തിരിച്ച് കാട് കയറിയത്.
അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുന്നു pic.twitter.com/J8KMxrA8SU
— Samakalika Malayalam (@samakalikam) April 28, 2024
കഴിഞ്ഞ ദിവസം അതിരപ്പിള്ളിൽ ജംഗിൾ സഫാരി സംഘത്തിന് നേരെയും കാട്ടാന ആക്രമണമുണ്ടായി. വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ ആളുകൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനയെ കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ വാഹനം പുറകോട്ടെടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. ആറ് പേരടങ്ങുന്ന സംഘമായിരുന്നു ജംഗിൾ സഫാരിക്ക് പോയത്. കാട്ടാന പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.