ഞാൻ പറഞ്ഞാൽ പോലും പരിശോധിക്കാതെ കൊടുക്കരുത്; ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനമാണ് രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ പറഞ്ഞാൽ പോലും പരിശോധിക്കാതെ കൊടുക്കരുത്; ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനമാണ് രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 05:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന വിവാദത്തിനിടെ മാദ്ധ്യമങ്ങളോട് തട്ടിക്കയറി ഇപി ജയരാജൻ. നിങ്ങൾ എന്താണ് മൂന്ന് ദിവസമായി ചെയ്യുന്നതെന്നും ഇത് പത്രധർമ്മമാണോയെന്നും ഇപി ജയരാജൻ ചോദിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു ജയരാജന്റെ മറുപടി.

ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനമാണ് നമ്മുടെ രാജ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട നേതാക്കൻമാർ ആരോപണം ഉന്നയിക്കുമ്പോൾ കൊടുക്കാതിരിക്കാനാകുമോയെന്ന് മാദ്ധ്യമപ്രവർത്തകർ തിരിച്ചു ചോദിച്ചു. എന്നാൽ ഞാൻ ഇവിടെ നിന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോയെന്ന് ആയിരുന്നു ഇപിയുടെ മറുചോദ്യം.

ഞാൻ പറഞ്ഞാൽ പോലും കൊടുക്കാൻ പാടില്ല. പറയുന്നതിൽ ശരിയുണ്ടോ എന്ന് പരിശോധിക്കണം. സെക്രട്ടറിയേറ്റിൽ എല്ലാം വിശദീകരിച്ചോ എന്ന ചോദ്യത്തിന് അത് വേറെ കാര്യം എന്നായിരുന്നു മറുപടി. നിങ്ങൾ ചെയ്യുന്ന തെറ്റായ കാര്യം തിരുത്തുക എന്നതാണ് ആവശ്യമെന്നും നിലവാരമില്ലാത്തവരുടെ നിലയിലേക്ക് പൊതുപ്രവർത്തകരെ കൊണ്ടുപോകരുതെന്നും ഇപി ഉപദേശിച്ചു.

നിങ്ങൾ ഉണ്ടാക്കിയ ബഹളമാണ്. വ്യക്തിഹത്യ നടത്താൻ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്. മാദ്ധ്യമങ്ങൾ പരസ്യത്തിന്റെ പൈസ വാങ്ങി. സിപിഎമ്മിനെയും ഇടതുമുന്നണിയെയും തകർക്കാനായി പദ്ധതി തയ്യാറാക്കി ആസൂത്രിതമായി പ്രസിദ്ധീകരിച്ചു. ആദ്യം നിങ്ങൾ പലരെയും നോക്കി അവസാനം എന്നെയാണ് കിട്ടിയത്. എന്നാൽ പിന്നെ കൊത്തിവലിച്ചുകളയാം എന്നാണ്. നിങ്ങൾ കൊത്തി വലിച്ചാൽ വലിഞ്ഞുപോകുന്നതല്ല താനെന്നും ഇപി പറഞ്ഞു.

തന്റെ വിശദീകരണമല്ല മാദ്ധ്യമങ്ങൾ കൊടുത്തതെന്നും തനിക്ക് എതിരായിട്ടുളളതാണെന്നും ഇപി പറഞ്ഞു.

Tags: ep jayarajanഇപി ജയരാജൻ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies