മലപ്പുറം: സ്വർണം കടത്തിയാളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 56 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ കുറ്റ്യാടി സ്വദേശി ലബീലാണ് ആദ്യം അറസ്റ്റിലായത്.
ഇയാളിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ ആറംഗ സംഘം പിന്നാലെ പിടിയിലാവുകയായിരുന്നു. നിധിൻ, അഖിലേഷ്, മുജീബ്, അജ്മൽ, മുനീർ, നജീബ് എന്നിവരാണ് അറസ്റ്റിലായത്. ഖത്തറിൽ നിന്നാണ് ലബീബ് സ്വർണം കടത്തിയത്. ലബീബിന്റെ അറിവോടെയാണ് ആറംഗ സംഘം സ്വർണം തട്ടിയെടുക്കാനെത്തിയതെന്ന് പൊലീസ് പറഞ്ഞു.