കഴിഞ്ഞ് പത്ത് വർഷമായി മന്ത്രി നിതിൻ ഗഡ്കരിയുടെ കരുത്തുറ്റ നേതൃത്വത്തിൽ രാജ്യത്തിന്റെ ഗതാഗതരംഗം സാക്ഷ്യം വഹിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ്. ദേശീയപാത മുതൽ എക്സ്പ്രസ് വേയുടെ നിർമാണം വരെ അതിവേഗമാണ് നടക്കുന്നത്. ഇതിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന പദ്ധതിയാണ് ഡൽഹി-വഡോദര-മുംബൈ എക്സ്പ്രസ് വേ നിർമാണം. സൂപ്പർ റോഡിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് നിതിൻ ഗഡ്കരി. ” ഡൽഹി-വഡോദര-മുംബൈ എക്സ്പ്രസ് വേയുടെ 8-വരി നിയന്ത്രിത പാതയുടെ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുക… ഈ എഞ്ചിനീയറിംഗ് വിസ്മയം ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 12 മണിക്കൂർ ആയി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു” നിതിൻ ഗഡ്കരി കുറിച്ചു.
ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന 1,424 കിലോമീറ്റർ നീളവും 8 വരി വീതിയുമുള്ള പാതയാണ് ഡൽഹി-മുംബൈ എക്സ്പ്രസ് വേ. നിലവിൽ 24 മണിക്കൂർ വേണ്ട യാത്രാ സമയം 12 മണിക്കൂർ ആയി കുറയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
2019 മാർച്ച് 8ന് കേന്ദ്ര ഗതാഗതമന്ത്രിയായ നിതിൻ ഗഡ്കരിയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. സ്ഥലമെടുപ്പ് ചെലവ് ഉൾപ്പെടെ ആകെ 98,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ മാറ്റിവെച്ചത്. 2023 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദി അതിവേഗ പാതയുടെ ആദ്യഘട്ടം നാടിന് സമർപ്പിച്ചു. 229 കിലോമീറ്റർ നീളമുള്ള ആദ്യ ഭാഗം ഡൽഹിയെ ജയ്പൂരുമായി ബന്ധിപ്പിക്കുന്നു
ഡൽഹിയിലെ ഡിഎൻഡി ഫ്ലൈവേയിൽ നിന്ന് ആരംഭിച്ച് കോട്ട, രത്ലം, വഡോദര, സൂററ്റ് വഴി മഹാരാഷ്ട്രയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തിനടുത്താണ് പാത അവസാനിക്കുക. ഡൽഹി (9 കി.മീ), ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെയാണ് പാതയുടെ ദൈർഘ്യം.
Witness the marvel of the 8-lane access-controlled Delhi-Vadodara-Mumbai Expressway 🛣️, bridging the gap between Delhi and Mumbai, promising to shrink travel time to just 12 hours.#DelhiMumbaiExpressway#PragatiKaHighway #GatiShakti #BuildingTheNation #ModiKiGuarantee pic.twitter.com/WK4FdmFXeE
— Nitin Gadkari (मोदी का परिवार) (@nitin_gadkari) April 30, 2024