കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കൊല്ലം മടത്തറയിലാണ് സംഭവം. മുല്ലശേരി സ്വദേശി അൽത്താഫാണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള 60 അടി താഴ്ചയുള്ള കിണറ്റിലാണ് അൽത്താഫ് ഇറങ്ങിയത്. ശ്വാസം കിട്ടാതെ വന്നതോടെ അൽത്താഫ് കിണറ്റിനുള്ളിൽ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.