ഏകസിവിൽ കോഡിനായി ആലപ്പുഴയിൽ നിന്നുള്ള എക്സ് മുസ്ലിം യുവതി സുപ്രീംകോടതിയിൽ; അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും ആവശ്യം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏകസിവിൽ കോഡിനായി ആലപ്പുഴയിൽ നിന്നുള്ള എക്സ് മുസ്ലിം യുവതി സുപ്രീംകോടതിയിൽ; അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 04:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: ഏകസിവിൽ കോഡിനായി പോരാടാൻ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ സുപ്രീംകോടതിയിൽ. ഇസ്ലാമിൽ വിശ്വാസമില്ലാത്തതിനാൽ
തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ആവശ്യമില്ലെന്നാണ് സഫിയയുടെ വാദം. തന്നെ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും സഫിയ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

ഇസ്ലാം ഉപേക്ഷിച്ചവരുടെ (എക്സ് മുസ്ലിംസ്) സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് പി. എം സഫിയ. “ഞാൻ ഇസ്ലാം വിട്ടു. കാരണം ഈ മതത്തിലെ നിയമങ്ങളും ചട്ടങ്ങളും സ്ത്രീകൾക്കെതിരാണ്. ഇസ്ലാം വിട്ടിട്ടും എന്റെ മകളുടെ സ്വത്ത് എനിക്ക് കൈമാറാൻ സാധിക്കുന്നില്ല. ഇസ്ലാം മതം ഇപ്പോഴും എനിക്ക് മാർഗ്ഗതടസ്സമായി നിൽക്കുന്നു, അവർ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ (ശരിയത്ത്) പ്രകാരം ഒരു സ്ത്രീക്ക് സ്വത്തിലേ മൂന്നിൽ ഒന്ന് മാത്രമേ അവകാശപ്പെടാനാകൂ. ഏക മകളാണെങ്കിൽ മാത്രം അവൾക്ക് 50 ശതമാനം വരെ സ്വത്ത് കിട്ടും. സുപ്രീകോടതിയെ സമീപിച്ചത് എനിക്കുവേണ്ടി മാത്രമല്ല. എന്നെ പോലെയുള്ള നിരവധി പേർക്ക് വേണ്ടിയാണ്. ഞാൻ മരിക്കുന്നതിന് മുമ്പ് അടുത്ത തലമുറയ്‌ക്കായി ചില മതേതര നിയമങ്ങൾ നിലവിൽ വരണമെന്ന് ആഗ്രഹിക്കുന്നു, സഫിയ വ്യക്തമാക്കി.

ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിയത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണ് സഫിയെ കോടതിയിൽ എത്തിച്ചത്. ശരിയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് ഉമ്മയുടെ സ്വത്തിന്റെ പകുതി മാത്രമേ കിട്ടൂ. ബാക്കി പാതി സഹോദരന് പോകും. ഇത്തരം നിയമം തന്റെ ജീവിതത്തിൽ ആവശ്യമില്ലെന്നും ഏക സിവിൽ നിയമപ്രകാരം തന്റെ മുഴുവൻ സ്വത്തിന്റെയും അവകാശം മകൾക്ക് കിട്ടണമെന്നാണ് സഫിയയുടെ ആവശ്യം. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാൽ മാത്രമേ 1925ലെ മതേതര ഇന്ത്യൻ പിന്തുടർച്ചാവകാശപ്രകാരം സഫിയയുടെ മകൾക്ക് മുഴുവൻ സ്വത്തും കൈമാറാൻ സാധിക്കൂ.

ഔദ്യോഗികമായി മതം ഉപേക്ഷിച്ചതിന് ശേഷവും ശരിയത്ത് നിയമം ബാധകമാണെങ്കിൽ അത് നീതിയുടെ പരാജയമായിരിക്കുമെന്ന് സഫിയ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതിനാൽ, ഭരണഘടനയുടെ 32-ാം അനുച്ഛേദം (ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം) പ്രകാരം രാജ്യത്തെ മതേതര നിയമം യുവതിക്ക് ബാധകമാക്കണെമന്ന് അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ കോടതിയോട് ആവശ്യപ്പെട്ടു.

സഫിയയുടെ ഹർജി ഫയലിൽ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച്, ഇതൊരു സുപ്രധാന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കേരള സർക്കാരുകൾക്ക് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകി. ജൂലൈ രണ്ടാം വാരത്തിൽ അടുത്ത വാദം കേൾക്കാമെന്നും കോടതി സമ്മതിച്ചു.

 

Tags: uniform civil codesafiya pm
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies