കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് ഞെട്ടി. ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ 30 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു.
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്. എംഡിഎംഎ, ഹെറോയിൻ അടക്കമുള്ള ലഹരിവസ്തുക്കൾ കൈവശം വെച്ചവരെയും പൊതുസ്ഥലത്ത് മദ്യപിച്ചവരെയും പിടികൂടി. താമസ്ഥലങ്ങൾക്ക് പുറമേ ബസ് സ്റ്റാൻഡുകളും ഇവരുടെ വാഹനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.