നിവിൻ പോളിയും നയൻതാരയും വീണ്ടും ഒരുമിക്കുന്ന ഡിയർ സ്റ്റുഡന്റ് എന്ന ചിത്രത്തിന് തുടക്കമായി. നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. സ്കൂൾ, കോളേജ് കാലഘട്ടത്തെ ആസ്പദമാക്കിയായിരിക്കും ചിത്രത്തിന്റെ കഥാഗതി.
കർമ്മ മീഡിയ നെറ്റ്വർക്ക് എൽഎൽപി, അൾട്രാ, പോളി ജൂനിയർ പിക്ചേഴ്സ് എന്നീ നിർമ്മാണ കമ്പനികൾ സംയുക്തമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ ചിത്രങ്ങളുടെ സഹസംവിധായകരായിരുന്ന സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയുമാണ് ഡിയർ സ്റ്റുഡന്റിന്റെ കപ്പിത്താന്മാർ.
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലായിരുന്നു നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒരുമിച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലേഡി സൂപ്പർസ്റ്റാറിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ്. അതേസമയം ഒരുപിടി ചിത്രങ്ങളാണ് നിവിൻ പോളിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.