ക്രമക്കേട് പുറത്തുവന്നിട്ടും എന്തിന് നിയമനം നടത്തി? അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മമത സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീം കോടതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രമക്കേട് പുറത്തുവന്നിട്ടും എന്തിന് നിയമനം നടത്തി? അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മമത സർക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷന്റെ 25000 അദ്ധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മമത സർക്കാരിനെ ചോദ്യമുനയിൽ നിർത്തി ചീഫ് ജസ്റ്റിസ്. അധ്യാപക നിയമന പ്രക്രിയകൾ തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടും എന്തിനാണ് ആവശ്യമായതിലും അധികം തസ്തികകൾ സൃഷ്ടിച്ച് വെയിറ്റിംഗ് ലിസ്റ്റിലുളള ഉദ്യോഗാർത്ഥികളെ നിയമിച്ചതെന്ന് കോടതി ബംഗാൾ സർക്കാരിനോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് നടപ്പാക്കിയാൽ അദ്ധ്യാപിക-വിദ്യാർത്ഥി അനുപാതം തകിടം മറിയുമെന്നും ബംഗാൾ സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വാദിച്ചു. ഒ എം ആർ ഷീറ്റുകളും ഉത്തരക്കടലാസിന്റെ കോപ്പികളും നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് സ്കൂൾ സർവീസ് കമ്മീഷൻ അതെയെന്ന് മറുപടി നൽകുകയായിരുന്നു. പിന്നെന്തുകൊണ്ട് ഇത്തരം സെൻസിറ്റീവ് ആയ വിഷയത്തിൽ ടെൻഡർ നൽകിയില്ലെന്ന കോടതിയുടെ ചോദ്യത്തിന് കമ്മീഷന് മറുപടിയില്ലായിരുന്നു.

ഒഎംആർ ഷീറ്റുകളുടെ ഡിജിറ്റൽ പകർപ്പുകൾ സൂക്ഷിക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. എന്നാൽ ഇതിനായി പുറത്തു നിന്നുള്ള ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത് എന്നായിരുന്നു കമ്മീഷന്റെ മറുപടി. ഇത് ചോദ്യം ചെയ്ത കോടതി സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണ് ഉണ്ടായതെന്നും ആളുകളുടെ ഡാറ്റ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്നും പറഞ്ഞു. ഗവണ്മെന്റ് ജോലി വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല. എന്നാൽ ഇത്തരം പ്രവർത്തികൾ ജോലിക്കായി പരിശ്രമിക്കുന്നവരുടെ സർക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: west bengalSupreme CourtJob ScamMAMTA BANARJEE
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies