പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡാരിൽ മിച്ചലിന്റെ ഷോട്ട് കൊണ്ട് ആരാധകന്റെ ഐഫോൺ തകർന്നു.ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പഞ്ചാബിനെതിരെയുള്ള ധരംശാലയിലെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. എരിയൽ ഷോട്ടാണ് ഐഫോൺ തകർത്തത്. ഇതിൽ മാപ്പുപറഞ്ഞ മിച്ചൽ ചെന്നൈ ആരാധകന് തന്റെ ഗ്ലൗവും സമ്മാനമായി നൽകി.
ബൗണ്ടറിക്ക് സമീപത്ത് നിന്ന് പരിശീലനം നടത്തുമ്പോഴാണ് ഇത് പകർത്തിക്കൊണ്ടിരുന്ന ആരാധകന്റെ ഫോണ് തകർത്ത് എരിയൽ ഷോട്ടെത്തിയത്. ഫോൺ മാത്രമല്ല ആരാധകന്റെ ശരീരത്തിലും പന്ത് കൊണ്ടു. താരതമ്യേന നിറം മങ്ങിയ പ്രകടനം പുറത്തെടുക്കുന്ന മിച്ചൽ പരിശീലനത്തിലെങ്കിലും മിന്നൽ ഷോട്ട് പായിച്ചെന്ന സന്തോഷത്തിലാണ് ആരാധകർ.
എന്നാൽ പഞ്ചാബിനെതിരെ 19പന്തിൽ 30 റൺസെടുത്ത് ഫോമിലായിരുന്നു. മത്സരത്തിൽ 28 റൺസിന് ചെന്നൈ ജയിക്കുകയും ചെയ്തു. അതേസമയം പരിശീലന വീഡിയോയുടെ കാഴ്ചക്കാർ ലക്ഷങ്ങൾ കടന്നിട്ടുണ്ട്. നിരവധി ലൈക്കുകളും കമൻ്റുകളും ലഭിച്ച വീഡിയോയിൽ മിച്ചലിനെ ട്രോളാനും ആരാധകർ മടിക്കുന്നില്ല.
A guy got hurt and broke his iPhone during practice!!!
Daz gave him his Gloves as a reward!!!💛👊🏻⭐️😎 pic.twitter.com/NkfAGp8Zph— AnishCSK💛 (@TheAnishh) May 7, 2024
“>