എൽകെജിക്കാരന് മുന്നിൽ മുട്ടുമടക്കി മദ്യവിൽപ്പന ശാല; ഹൈക്കോടതിയുടെ നിർണായക വിധി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എൽകെജിക്കാരന് മുന്നിൽ മുട്ടുമടക്കി മദ്യവിൽപ്പന ശാല; ഹൈക്കോടതിയുടെ നിർണായക വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 04:24 pm IST
Facebook
Twitter
WhatsAppTelegram

മദ്യവിൽപ്പന ശാലയ്‌ക്കെതിരെ സമരം ചെയ്ത എൽകെജിക്കാരന്റെ പ്രതിഷേധത്തിൽ ഇടപെട്ട് അലഹബാദ് ​ഹൈക്കോടതി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് അസാമാന്യ ധൈര്യത്തിന്റെ കഥ പുറത്തുവന്നത്. അഞ്ചുവയസുകാരനായ അഥർവ ​​ദീക്ഷിതിന്റെ സ്കൂളിന് സമീപത്തുണ്ടായിരുന്ന മദ്യവിൽപ്പന ശാലയക്കെതിരെയായിരുന്നു പ്രതിഷേധം.

സ്കൂളിൽ നിന്ന് 20 മീറ്റർ മാത്രം അകലെയായിരുന്നു മദ്യശാല. നിയമം ലംഘിച്ച് രാവിലെ ആറു മണി മുതലാണ് ഇത് പ്രവ‍‍ർത്തിച്ചിരുന്നത്. ഇതോടെ പ്രദേശത്ത് രാവിലെ മുതൽ മദ്യപന്മാർ തമ്പടിച്ച് പ്രദേശവാസികളെയും സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെയും ശല്യപ്പെടുത്തിയിരുന്നു. അഥർവയെയും ചിലർ പേടിപ്പിച്ചു. ഇതോടെ കുട്ടി സ്കൂളിൽ പോകാൻ തന്നെ ഭയപ്പെട്ടു. കിൻഡർഗാർട്ടൻ മുതൽ 9-ാം ക്ലാസുവരെയുള്ള സ്കൂളിൽ 475 കുട്ടികളുണ്ട്.

അഥർവ കുടുംബത്തിന്റെ സഹായത്തോടെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പ്പര്യ ഹർജി സമർപ്പിച്ചു. മദ്യശാലയുടെ ലൈസൻസ് പുതുക്കി നൽകരുതെന്നായിരുന്നു ആവശ്യം. ജസ്റ്റിസുമാരായ അരുൺ ബൻസാലിയും വികാസും ഇരു വിഭാ​ഗങ്ങളുടെയും വാദം കേട്ടശേഷം ഹർജി വിധിപറയാൻ മാറ്റിയിരുന്നു.

മദ്യശാലയുടെ പ്രവർത്തനം നിയമം ലംഘിച്ചാണെന്നും ഇനിയും ഇത് തുർന്നാൽ കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അഥർവയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അശുതോഷ് ശർമ്മ കോടതിയിൽ വ്യക്തമാക്കി. അഥർവയുടെ വാദം അം​ഗീകരിച്ച കോടതി യുപി ​ഗവൺമെന്റിനോട് മദ്യശാലയുടെ ലൈസൻസ് പുതുക്കി നൽകരുതെന്ന് ഇന്നലെ ഉത്തരവിടുകയായിരുന്നു. അടുത്തവർഷം മാർച്ച് വരെയാണ് നിലവിലെ ലൈസൻസിന്റെ കാലാവധി. കുട്ടികൾക്കും പ്രദേശവാസികൾക്കും സുരക്ഷിതമായൊരു അന്തരീക്ഷത്തിന് വഴിയൊരുക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.

 

Tags: Allahabad5Yr OldStandkanpurstudentALCOHOLhcagainstSHOP
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies