സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയിൽ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി.
അതിക്രമത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൊലീസ് പ്രതിയെ പിടികൂടി പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി രണ്ടു വർഷമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായാണ് വിവരം. പിൻസീറ്റിലിരിക്കുന്ന കുട്ടിയെ ഇയാൾ ബലം പ്രയോഗിച്ചാണ് അക്രമിക്കുന്നത്. ഇത് തടയാൻ പെൺകുട്ടി ശ്രമിക്കുന്നതും ഇയാളെ തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം.
യൂണിഫോമാണ് വിദ്യാർത്ഥി ധരിച്ചിരിക്കുന്നത്. നിരവധി തവണ പിൻസീറ്റിലെത്തിയാണ് വിദ്യാർത്ഥിയോട് ഇയാൾ മോശമായി പെരുമാറുന്നത്.ഓട്ടോറിക്ഷയെ പിന്തുടർന്നെത്തിയ ദമ്പതികൾ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഇതിൽ പൊലീസിനെയും ടാഗ് ചെയ്തിരുന്നു. കുട്ടി ഇപ്പോഴും ലൈംഗികാതിക്രമത്തിന്റെ ഷോക്കിൽ നിന്ന് മുക്തയായിട്ടില്ല. അജിനി പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ മാതാപിതാക്കളും പരാതി നൽകിയിട്ടുണ്ട്.
Nagpur: Auto Driver Parks Vehicle Aside At A Secluded Spot In Omkar Nagar, Molests School Girl Before Dropping Her Back Home; Nabbed After Shocking Video Sparks Outrage #Nagpur #Shocking #Maharashtra #Girl #POCSO pic.twitter.com/T4JRcu620B
— Free Press Journal (@fpjindia) May 9, 2024