ജെസ്‌ന തിരോധാന കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജെസ്‌ന തിരോധാന കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 12:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജെസ്‌ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജെസ്‌നയുടെ പിതാവ് നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടത്. ജെസ്‌നയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാകാതെയാണ് തുടരന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

പിതാവ് കോടതിയിൽ ചില സംശയങ്ങളും തെളിവുകളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ തെളിവുകളെല്ലാം നേരത്തെ അന്വേഷിച്ചതാണെന്നും ഈ തെളിവുകളിൽ കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി കോടതിയെ ധരിപ്പിക്കുകയായിരുന്നു. സീൽ ചെയ്ത കവറിലാണ് ജെസ്‌നയുടെ പിതാവ് തെളിവുകൾ ഹാജരാക്കിയത്. കേസ് ഡയറിയും കോടതിയിൽ വിളിച്ചുവരുത്തിയിരുന്നു. കേസ് ഡയറിയും പിതാവ് ഹാജരാക്കിയ തെളിവുകളും കോടതി ഒത്തുനോക്കി. ഇതിൽ കുടുംബം ഉന്നയിക്കുന്ന സംശയങ്ങൾ പരിശോധിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിശദമായ വിധിന്യായത്തിന് ശേഷം എത്ര കാലംകൊണ്ട് കേസ് അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കണം എന്നുള്ള നിർദ്ദേശങ്ങൾ ഉണ്ടാവുക. ഓപ്പൺ കോടതിയിലും തുടരന്വേഷണത്തിന് ഉത്തരവിട്ടതായി തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. മകൾക്ക് അജ്ഞാത സുഹൃത്ത് ഉണ്ടെന്നും മകളുടെ തിരോധാനത്തിന് ശേഷം രക്കതക്കറ പുരണ്ട ഒരു വസ്ത്രം ലഭിച്ചിരുന്നു എന്നും ജെസ്‌ന ഗർഭിണിയായിരുന്നു എന്നും ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നും പിതാവിന്റെ അഭിഭാഷകൻ തന്നെയാണ് കോടതിയെ അറിയിച്ചത്.

ഇത്തരത്തിലുള്ള അനുമാനങ്ങളിൽ എങ്ങനെ എത്തി എന്ന് അറിയാൻ പിതാവിന്റെ മൊഴി വീണ്ടുമെടുക്കും. സംശയിക്കുന്നവരെയും സാഹചര്യ തെളിവുകളും വീണ്ടും പരിശോധിക്കും. അതിന് ശേഷമായിരിക്കും സിബിഐ പുനഃരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.

 

Tags: missing caseJASNA
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies