പാക് അധീന കശ്മീരിലെ ഓരോ ഇഞ്ച് ഭൂമിയും ഭാരതത്തിന്റേത്, ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ല; മണിശങ്കർഅയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും അമിത് ഷായുടെ മറുപടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധീന കശ്മീരിലെ ഓരോ ഇഞ്ച് ഭൂമിയും ഭാരതത്തിന്റേത്, ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ല; മണിശങ്കർഅയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും അമിത് ഷായുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിലെ ഓരോ തുണ്ട് ഭൂമിയും ഇന്ത്യയുടേതാണെന്നും അത് തട്ടിയെടുക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. പിഒകെ വിഷയം സംബന്ധിച്ച് കോൺഗ്രസും ഇൻഡി മുന്നണിയും നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അണുബോംബ് കൈവശമുള്ള പാകിസ്താനെ ബഹുമാനിക്കണമെന്നാണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞത്. നേരത്തെ ഇൻഡി മുന്നണിയിലെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. പാകിസ്താന്റെ കൈവശം അണുബോംബ് ഉള്ളതിനാൽ പിഒകെയെ കുറിച്ച് സംസാരിക്കരുതെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ വാദം. പാക് അധീന കശ്മീർ ഭാരതത്തിന്റേത് മാത്രമാണെന്നും അവിടെയുള്ളവർ ഭാരതീയരാണെന്നുമാണ് ബിജെപി നിലപാടെന്ന് ഇത്തരക്കാരെ ഓർമിപ്പിക്കുന്നു. പിഒകെ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് സ്ഥിരതയുള്ളതും മാറ്റമില്ലാത്തതുമാണെന്നും അമിത് അസന്നിഗ്ധമായി പറഞ്ഞു. അയ്യരുടെ പരാമർശം പ്രതിഫലിപ്പിക്കുന്നത് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം തന്നെയാണെന്നും അദ്ദേഹം വിമർശിച്ചു. ഝാർഖണ്ഡിലെ ഖുന്തിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ.

മണിശങ്കർ അയ്യരുടെ പാക് അനുകൂല പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പാകിസ്താന് വേണ്ടി പി.ആർ വർക്ക് ചെയ്യുകയാണ് അയ്യർ. രാഹുലും കോൺഗ്രസും ചേർന്ന് പാക് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കോൺഗ്രസിന്റെ കാഴ്ചപ്പാടാണ് അയ്യർ വെളിപ്പെടുത്തിയതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

പാകിസ്താനെ ഇന്ത്യ ബഹുമാനിക്കണം. കാരണം അവരുടെ കയ്യിൽ അണുബോംബുണ്ട്. ബഹുമാനിച്ചില്ലെങ്കിൽ ഇന്ത്യക്കെതിരെ അണുബോംബ് പ്രയോഗിക്കുന്നതിനെപ്പറ്റി അവർ ആലോചിക്കും. അവരോട് സംസാരിക്കണം. അതിനുപകരം സൈനിക ശക്തി വർധിപ്പിക്കുന്നത് പിരിമുറുക്കം കൂട്ടും. ഒരു ‘ഭ്രാന്തൻ’ ലഹോറിൽ ബോംബിടാൻ തീരുമാനിച്ചാൽ, റേഡിയേഷൻ അമൃത്സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ലെന്നായിരുന്നു അയ്യരുടെ വിവാദ പ്രസ്താവന. പാകിസ്താൻ വളകളണിയുന്നില്ലെന്നും അവരുടെ കൈവശവും അണുബോംബുകളുണ്ടെന്നും അവ ഇന്ത്യക്ക് മേൽ പതിക്കുമെന്നുമായിരുന്നു മുൻ കേന്ദ്രമന്ത്രിയും കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.

Tags: Amit Shahpakistan occupied kashmirMani Shankar Aiyar
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies