ജനപ്രിയ നായകന്റെ പുത്തൻ ചിത്രം പവി കെയർടേക്കർ മൂന്നാം വാരത്തിലും തിയേറ്ററുകളിൽ ആഘോഷകുതിപ്പ്. കൂടുതൽ ഷോകളുമായി കൂടുതൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ദിലീപിന്റെ പവി കെയർടേക്കർ. ചിരിയുടെ ആഘോഷം തുടരുന്നുവെന്ന പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദിലീപാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഓരോ ദിവസം കഴിയുമ്പോഴും ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഏതാനും വർഷങ്ങളായി സീരിയസ് കഥാപാത്രങ്ങളിലായി പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന ദിലീപ് പവി കെയർടേക്കറിലൂടെ ഒരുപാട് ചിരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ടൂ കൺട്രീസ്, കിംഗ് ലയർ എന്നീ ചിത്രങ്ങളെ പോലെ പവി കെയർടേക്കറും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിട്ടുണ്ട്.
നടനും സംവിധായകനുമായി വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് പവി കെയർടേക്കർ. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം മുന്നോട്ട് പോകുകയാണ് ചിത്രം. ജനപ്രിയ നായകന്റെ കോമഡി ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മുഴുനീള കോമഡി എൻർടൈൻമെന്റ് സിനിമ നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരും ഏറെ പ്രതീക്ഷയിലാണ്.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.