സമരം അവസാനിപ്പിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ ചതിച്ച് സോഫ്റ്റ് വെയർ; ഡ്യൂട്ടിക്ക് എത്തിയവർക്ക് വീണ്ടും സിക്ക് ലീവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമരം അവസാനിപ്പിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ ചതിച്ച് സോഫ്റ്റ് വെയർ; ഡ്യൂട്ടിക്ക് എത്തിയവർക്ക് വീണ്ടും സിക്ക് ലീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സമരം അവസാനിപ്പിച്ച് ജോലിക്ക് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ ചതിച്ച് സോഫ്റ്റ് വെയർ. ജോലിയിലേക്ക് മടങ്ങിയെത്തിയ ജീവനക്കാർക്ക് ഓൺ ഡ്യൂട്ടിക്ക് പകരം സിക്ക് ലീവ് ആണ് സോഫ്റ്റ് വെയർ രേഖപ്പെടുത്തിയത്. യാത്രക്കാരെ വലച്ച പൊടുന്നനെയുളള പണിമുടക്കിന് ശേഷം ജോലിക്കെത്തിയ ക്യാബിൻ ക്രൂ ജീവനക്കാരോടാണ് കമ്പനിയുടെ സോഫ്റ്റ് വെയറും പിണങ്ങിയത്.

അടുത്തിടെ കമ്പനിയിൽ ഉപയോഗിച്ച് തുടങ്ങിയ സോഫ്റ്റ് വെയറാണ് പണി പറ്റിച്ചതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും മാനേജ്‌മെന്റുമായുളള അഭിപ്രായ ഭിന്നതയെ തുടർന്നാണ് മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് മുങ്ങിയത്.

കേരളത്തിൽ നിന്നുളള പ്രവാസികൾ അടക്കം സമരത്തിൽ വലഞ്ഞു. വീസ കാലാവധി തീരുന്ന ദിവസം വിദേശത്തേക്ക് തിരിച്ചെത്താൻ ഇറങ്ങിയ പലർക്കും സമരം കാരണം യാത്ര മുടക്കേണ്ട സ്ഥിതി വന്നു. എല്ലാ സർവ്വീസുകളും മുടങ്ങിയതോടെ വ്യോമയാന ഡയറക്ടറേറ്റും വിഷയത്തിൽ ഇടപെട്ടു. ഒടുവിൽ ഡൽഹിയിൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

അനുമതിയില്ലാതെ ഡ്യൂട്ടിക്ക് വരാതിരുന്ന ജീവനക്കാർക്കെതിരെ മാനേജ്‌മെന്റ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നെങ്കിലും ഒത്തുതീർപ്പിന്റെ ഭാഗമായി ഇത് പിൻവലിച്ചു. മറ്റ് പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നടപടി സ്വീകരിക്കാനും ധാരണയായി.

ക്യാബിൻ ക്രൂ ജീവനക്കാരെല്ലാം ഇന്ന് ജോലിക്ക് ഹാജരായെന്നും അവരുടെ ഭാഗത്ത് നിന്നും സർവ്വീസിന് തടസമായതൊന്നും ഇന്ന് സംഭവിച്ചിട്ടില്ലെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും യൂണിയൻ വ്യക്തമാക്കി.

സർവ്വീസുകൾ ഏറെക്കുറെ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പൂർണതോതിൽ ആയി വരാൻ ചൊവ്വാഴ്ചയെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: Air TravellersCentral Labour commissionerAir India Expressഎയർ ഇന്ത്യ എക്‌സ്പ്രസ്
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies