ഘാട്‌കോപ്പറിലെ അപകടം അതിദാരുണം; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഘാട്‌കോപ്പറിലെ അപകടം അതിദാരുണം; ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 08:39 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: കനത്ത മഴയെ തുടർന്ന് ഘാട്‌കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ് 14 പേർ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറും. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും ഇരുവരും എക്‌സിൽ കുറിച്ചു.

” മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണ് നിരവധി അപകടങ്ങൾ സംഭവിച്ചെന്ന വാർത്ത അങ്ങേയറ്റം സങ്കടകരമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. പരിക്കേറ്റവർ പെട്ടന്ന് സുഖം പ്രാപിക്കാനും കുടുങ്ങി കിടക്കുന്നവരെ വേഗം രക്ഷപ്പെടുത്താനും സാധിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”- ദ്രൗപദി മുർമു പറഞ്ഞു.

ദാരുണ സംഭവം ദുഃഖമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിച്ച് ആശുപത്രി വിടട്ടെയന്നും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ കുറിച്ചു. ഘാട്‌കോപ്പറിൽ നടന്നത് അതിദാരുണ സംഭവമാണെന്നും മരിച്ചവരുടെ കുടുംബത്തിന് വിയോഗം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് ഘാ്‌കോപ്പറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലൂടെ തകർന്ന് വീണ്ടത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നിട്ടുണ്ട്. 60ലധികം ആളുകൾക്ക് പരിക്കുണ്ട്. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരവും മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: President Droupadi MurmuVice President Jagdeep DhankharFEATURED2Ghadkoppar Incident
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies