മുൻകാലങ്ങളിൽ ആളുകൾ ചെരുപ്പില്ലാതെ നഗ്നപാദരായി നടന്നിരുന്നു . എന്നാൽ കാലം മാറിയപ്പോൾ ആളുകൾ ചെരിപ്പും ഷൂസുമൊക്കെ ധരിക്കാൻ തുടങ്ങി. വീടിനുള്ളിൽ പോലും ചെരിപ്പുകൾ ധരിക്കുന്ന ആളുകൾ നഗ്നപാദരായി നടക്കാൻ തയ്യാറല്ല . എന്നാൽ ഇപ്പോൾ നഗ്നപാദനായി നടക്കുന്നതിന്റെ ഗുണം മനസ്സിലാക്കിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ജനങ്ങൾ . ഈ പുതിയ ട്രെൻഡിനെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സെൻസർഡ് മെൻ ഓൺ എക്സ് എന്ന പേജിലാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ഇപ്പോൾ ഓസ്ട്രേലിയക്കാരും ന്യൂസിലാൻഡുകാരും അവരുടെ ദിനചര്യകളിൽ നിന്ന് പാദരക്ഷകൾ ഉപേക്ഷിക്കുന്നു . ഷോപ്പിംഗിനായാലും , പബ്ബിൽ പോകാനായാലും നഗ്നപാദരായി പോകാൻ അവർ തയ്യാറാകുന്നു. ഭൂമിയിൽ നിന്ന് പുറപ്പെടുന്ന പോസിറ്റീവ് എനർജി ആഗിരണം ചെയ്യാനുള്ള ആഗ്രഹമാണ് ഇത്തരത്തിൽ നഗ്നപാദരായി നടക്കാൻ കാരണമെന്നാണ് ചിലർ പറയുന്നത് . എന്നാൽ രക്തചംക്രമണത്തിനും ഇത് നല്ലതാണ് എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം
പ്രദേശത്തെ ചില പ്രാഥമിക വിദ്യാലയങ്ങളും “ഷൂസ് ഓപ്ഷണൽ” എന്ന നയം നടപ്പിലാക്കിയിട്ടുണ്ട്. നഗ്നപാദരായി പോകുന്നത് അവരുടെ പാദങ്ങളെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിന് കുട്ടികളെ സഹായിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു.