അന്ന് ബോംബ്, ഇന്ന് പാകിസ്താന്റെ കയ്യിലുള്ളത് ഭിക്ഷാപാത്രം; ഇന്ത്യ ഭരിക്കുന്നത് കരുത്തുറ്റ നേതൃത്വമായതിനാൽ എതിരാളികൾക്ക് ഭയം: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ബോംബ്, ഇന്ന് പാകിസ്താന്റെ കയ്യിലുള്ളത് ഭിക്ഷാപാത്രം; ഇന്ത്യ ഭരിക്കുന്നത് കരുത്തുറ്റ നേതൃത്വമായതിനാൽ എതിരാളികൾക്ക് ഭയം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 07:30 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: 70 വർഷത്തിലധികമായി കയ്യിൽ ബോംബ് വച്ച് ഭാരതത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ച പാകിസ്താന്റെ പക്കൽ ഇന്ന് ഭിക്ഷാ പാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്‌ട്ര നാണയനിധിയിൽ നിന്നുള്ള കടമെടുപ്പുകളാണ് പാകിസ്താനെ പിടിച്ചുനിർത്തുന്നത്. ഇന്ത്യ ഭരിക്കുന്നത് കരുത്തുറ്റ നേതൃത്വമാതിനാലാണ് എതിരാളികൾ വെല്ലുവിളികളെ പറ്റി രണ്ടാമത് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അംബാലയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ടെണ്ണലിന് ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഓരോ ഘട്ടങ്ങളിലും എൻഡിഎ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. 4-ാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ഇൻഡി മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാർട്ടികളും പൂർണമായും ഇല്ലാതായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ബാധിക്കുന്ന ഇൻഡി മുന്നണിയുടെ കള്ളക്കഥകളെ ഇല്ലാതാക്കിയത് ജനങ്ങളാണ്. അവർക്ക് നെല്ലും പതിരും വേർതിരിച്ചറിയാനാവും. രാജ്യവിരുദ്ധ ശക്തികളെ ഹരിയാനയിലെ ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും അവർ ഒരിക്കൽ കൂടി എൻഡിഎ സർക്കാരിന് ഭരണത്തുടർച്ച നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സായുധ സേനയെ ഉപയോഗിച്ചാണ് രാജ്യത്ത് ആദ്യമായി കോൺഗ്രസ് അഴിമതി നടത്തിയത്. ബൊഫോഴ്‌സ്, അന്തർവാഹിനി, ഹെലികോപ്ടർ അഴിമതികളാണ് രാജ്യത്തെ സായുധസേനയെ ദുർബലമാക്കിയത്. രാജ്യത്തെ സൈനികരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം ആയുധങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് പണമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഭരണത്തുടർച്ച അവസാനിക്കുന്നത് വരെ അവർ അഴിമതികൾ തുടർന്നു കൊണ്ടേയിരുന്നു.

ഒരു കാലത്ത് നല്ല തോക്കുകൾ പോലും നമ്മുടെ സൈനികരുടെ പക്കലുണ്ടായിരുന്നില്ല. മികച്ച വെടിക്കോപ്പുകൾ പോലും ഇല്ലാതെ അവരോട് ഭീകരരുടെ വെടിയുണ്ടകളെ നേരിടാനാണ് യുപിഎ സർക്കാർ പറഞ്ഞത്. ഈ അവസ്ഥയ്‌ക്ക് മാറ്റം കൊണ്ടുവന്നത് എൻഡിഎ സർക്കാരാണ്. ആത്മനിർഭർ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നമ്മുടെ സൈന്യത്തെ നയിക്കാനും കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiPakistanbombs
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies