ബൈഭവിന്റെ അറസ്റ്റ്; പ്രതിഷേധവുമായി കെജ് രിവാൾ; ഞായറാഴ്ച 12 മണിക്ക് ബിജെപി ഓഫീസിലെത്തും; ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും ഡൽഹി മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബൈഭവിന്റെ അറസ്റ്റ്; പ്രതിഷേധവുമായി കെജ് രിവാൾ; ഞായറാഴ്ച 12 മണിക്ക് ബിജെപി ഓഫീസിലെത്തും; ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്നും ഡൽഹി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എഎപി നേതാവും പാർട്ടിയുടെ വനിതാ എംപിയുമായ സ്വാതി മാലിവാളിനെ തല്ലിയ കേസിൽ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെജ് രിവാൾ. ബിജെപി ഓഫീസിലേക്ക് നേതാക്കളുമായി എത്തുമെന്നും ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്നുമാണ് കെജ് രിവാളിന്റെ ഭീഷണി.

ഞായറാഴ്ച 12 മണിക്ക് പാർട്ടിയുടെ നേതാക്കളുമൊത്ത് ബിജെപി ആസ്ഥാനത്ത് എത്തും. അവർ അറസ്റ്റ് ചെയ്യട്ടെയെന്ന് കെജ് രിവാൾ പറഞ്ഞു. സ്വാതി മാലിവാൾ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് ബൈഭവ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബൈഭവ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ വൈകിട്ട് 4 മണിയോടെയാണ് അറസ്റ്റ് നടന്ന വിവരം പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്.

സ്വന്തം പാർട്ടിയുടെ വനിതാ എംപി നൽകിയ പരാതിയിലാണ് പേഴ്‌സണൽ അസിസ്റ്റന്റിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതെന്ന വസ്തുത മറച്ചുവെച്ചാണ് കെജ് രിവാൾ ബിജെപിയെ പഴിചാരുന്നത്. വാർത്താസമ്മേളനത്തിലാണ് കെജ് രിവാൾ ബൈഭവ് കുമാറിന്റെ അറസ്റ്റ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വഴിതിരിച്ചുവിടാൻ ശ്രമിച്ചത്. ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ പുറത്തുവന്ന കെജ് രിവാളിനെ കാണാൻ വസതിയിലെത്തിയ സ്വാതി മാലിവാളിനെയാണ് ബൈഭവ് കുമാർ കൈയ്യേറ്റം ചെയ്തത്. അതിക്രമം നടന്നതായി എഎപി നേതാക്കളു പിന്നീട് സ്ഥിരീകരിച്ചിരുന്നു.

മോദി എഎപി നേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുകയാണെന്ന് ആയിരുന്നു കെജ് രിവാളിന്റെ ആരോപണം. മനേഷ് സിസോദിയെയും സത്യേന്ദ്ര ജെയ്‌നെയും സഞ്ജയ് സിംഗിനെയും എന്നെയും അവർ ജയിലിലാക്കി. ഇപ്പോൾ എന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെയും ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ രാഘവ് ഛദ്ദയെയും മന്ത്രിയായ അതിഷിയെയും അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും കെജ് രിവാൾ ആരോപിച്ചു.

Tags: KEJRIWALdelhi cmഎഎപികെജ് രിവാൾബൈഭവ് കുമാർBhaibhav kumar arrest
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies