ചരിഞ്ഞ തോളിൽ ഏറ്റുവാങ്ങിയ ആ ട്രോഫി; അഭിനയം മാത്രമല്ല; മെയ്‍വഴക്കവും കരുത്തും, അതാണ് മോഹൻലാൽ
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിഞ്ഞ തോളിൽ ഏറ്റുവാങ്ങിയ ആ ട്രോഫി; അഭിനയം മാത്രമല്ല; മെയ്‍വഴക്കവും കരുത്തും, അതാണ് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

താരരാജാവിന്റെ സിംഹാസനം മലയാളികൾ ഒരാൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം ലാലേട്ടനാണ്, മലയാളത്തിന്റെ അഭിമാനം മോഹൻലാലിനാണ്…. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച വില്ലൻ. പിന്നീട് ആ മനുഷ്യൻ രാജാവിന്റെ മകനായി തേരോട്ടം ആരംഭിച്ചു. മൂന്നൂറിലധികം സിനിമകളിലെ ലാൽ ഭാവങ്ങളിലൂടെ ആരാധകരുടെ ഒരേയൊരു രാജാവായി. അഭിനയത്തിൽ ലാലിനോളം മികച്ച പുസ്തകം ഇന്ത്യൻ സിനിമയിൽ തന്നെ വേറെയില്ല.

അഭിനയത്തിന്റെ ഒരു മഹാ ഖനി തന്നെ മോഹൻലാൽ എന്ന അതുല്യ കലാകാരന്റെയുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. അത് ഉഴുത് മറിച്ച് കുഴിച്ചെടുക്കാൻ പ്രാപ്തിയുള്ള സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ലാൽ ഭാവങ്ങളുടെ തിളക്കമാർന്ന രത്നങ്ങൾ കൈപ്പിടിയിൽ ഒതുക്കാനും കഴിഞ്ഞു. ഇന്നും വറ്റാത്ത ഖനിയുമായി അയാൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നു, കുഴിക്കാനറിയാവുന്ന സംവിധായകരെയും തേടി. മോഹൻലാൽ എന്ന അഭിനയ പുസ്തകത്തിന്റെ 64-ാം പിറന്നാൾ ആഘോഷമാക്കുന്ന മലയാളികളിൽ എത്ര പേർക്ക് അറിയാം ലാൽ എന്ന ​ഗുസ്തി താരത്തെ. മോഹൻലാലിന്റെ ഈ മുഖം കൂടി അറിഞ്ഞാൽ ആരാധനയുടെ കൊടുമുടികൾ ഓരോ മലയാളിയും കീഴടക്കും.

സിനിമയിൽ മാത്രമല്ല കായിക ലോകത്തും മോഹൻലാൽ ചാമ്പ്യൻ തന്നെ. ക്യാമറ കണ്ണുകൾക്ക് മുന്നിൽ വിസ്മയം തീർക്കുന്നതിന് മുൻപ് എതിരാളികളെ ​ഗോദയിൽ മലർത്തിയടിച്ച് കയ്യടി വാങ്ങിയിരുന്ന ഒരു മോഹൻലാൽ ഉണ്ട്. ഒരു പ്രൊഫെഷണൽ ഗുസ്തി താരമായിരുന്ന മോഹൻലാൽ. 1977-78 വർഷത്തെ സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ് മോഹൻലാൽ തന്റെ ചരിഞ്ഞ തോളിൽ ഏറ്റു വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ മെയ്‍വഴക്കവും കരുത്തും കണ്ട് അമ്പരന്നവർ ഏറെ.

കൊറിയയിലെ സിയോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ദി വേൾഡ് തായ്‌ക്വോണ്ടോ ആസ്ഥാനം ഓണററി തായ്‌ക്വോണ്ടോ ബ്ലാക്ക് ബെൽറ്റ് നൽകി മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. എഴുപതുകളിലെ ആ ​ഗുസ്തി ചാമ്പ്യന്റെ മെയ്‍വഴക്കവും അർപ്പണ മനോഭാവവും തന്നെയാണ് കരുത്തുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ വീറോടെ അവതരിപ്പിക്കാൻ മോഹൻലാലിന് ഇന്നും ഉത്തേജനമാകുന്നത്. തന്റെയുള്ളിലെ സാഹസികനെ ഇന്നും മോഹൻലാൽ കൊണ്ടു നടക്കുന്നു, സിനിമയിലും ജീവിതത്തിലും.

 

Tags: mohanlalhappy birthday laletta
Share
Tweet
SendShare

More News from this section

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു

80-ാം സ്വാതന്ത്ര്യദിനം: ലോകനേതാക്കളുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; അറിഞ്ഞത് പൊതുദര്‍ശനത്തിന് വച്ചപ്പോള്‍: സംസ്‌കാരച്ചടങ്ങ് വൈകി

ഭീകരരുടെ പ്രസംഗങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന് ആരോപണം; മഹാരാഷ്‌ട്രയില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

Latest News

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies