മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. താര രാജാവിന്റെ പിറന്നാൾ ദിനം മലയാളികൾ ഒന്നടങ്കം ആഘോഷമാക്കുകയാണ്. ആരാധകരും സിനിമാ പ്രേമികളും മാത്രമല്ല കലാ-സാംസ്കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് രംഗത്തു വന്നു. പതിവ് തെറ്റിക്കാതെ ആദ്യം ആശംസ നേർന്നത് ലാലിന്റെ സ്വന്തം ഇച്ചാക്ക തന്നെയായിരുന്നു. മോഹൻലാലിന് ചുംബനം നൽകി കൊണ്ടുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ മോഹൻലാൽ തരംഗമായി.
ഇപ്പോഴിതാ, മോഹൻലാലിന് ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതോടെ പോസ്റ്റിന് താഴെ സിനിമാ പ്രേമികളും ലാൽ ആരാധകരും ഇരച്ചെത്തി. വളരെ രസകരമായ കമന്റുകളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.


















