മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിലെത്തും; വെല്ലുവിളികളില്ലാതെ തന്നെ ബിജെപി അനായാസ ജയം സ്വന്തമാക്കുമെന്ന് പ്രശാന്ത് കിഷോർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാം വട്ടവും മോദി സർക്കാർ തന്നെ അധികാരത്തിലെത്തും; വെല്ലുവിളികളില്ലാതെ തന്നെ ബിജെപി അനായാസ ജയം സ്വന്തമാക്കുമെന്ന് പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 07:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്നാം തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2019-ൽ കിട്ടിയതോ അതിനെക്കാൾ കൂടുതലോ സീറ്റ് ഇത്തവണ ലഭിക്കാൻ സാധ്യതയുണ്ടെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ആറാം ഘട്ട തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോഴും മുൻ തൂക്കം മോദിക്കാണെന്നും അദ്ദേഹം വിലയിരുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരം രാജ്യത്ത് എവിടെയും ഇല്ല. വടക്കു പടിഞ്ഞാറ് മേഖലകളിലാണ് എൻഡിഎ സഖ്യത്തിന് കൂടുതൽ സ്വാധീനം ഉണ്ടാകുന്നത്. ഇൻഡി സഖ്യത്തിന് സീറ്റുകൾ നേടാൻ കഴിയുന്നത് തെക്ക് കിഴക്ക് മേഖലകളിലാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. എൻഡിഎക്ക് തെക്കു കിഴക്ക് മേഖലകളിൽ വോട്ടിം​ഗ് ശതമാനം വർദ്ധിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കും പടിഞ്ഞാറുമുള്ള 90 ശതമാനം സീറ്റുകളും എൻഡിഎ സ്വന്തമാക്കിയിരുന്നു. ഇത്തവണയും ഇതിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല. 272 സീറ്റുകൾ മോദിസർക്കാർ നിഷ്പ്രയാസം നേടും. അതിന് വെല്ലുവിളികൾ ഒന്നും തന്നെയില്ല. ജനുവരിയിൽ പറഞ്ഞത് തന്നെ ഞാൻ ഇപ്പോഴും ആവർത്തിക്കുകയാണ്. മോദി സർക്കാർ തന്നെയാണ് ഇത്തവണയും അധികാരത്തിലെത്തുന്നതെന്നും പ്രശാന്ത് കിഷോർ ഉറപ്പിച്ചു പറഞ്ഞു.

മോദി സെഞ്ച്വറി അടിക്കും. പ്രതിപക്ഷത്തിന്റെ നിലവാരമില്ലാത്ത ബോളിം​ഗും ഫീൽഡിം​ഗുമാണ് ഇതിന് കാരണം. രാജ്യ സുരക്ഷക്കും വികസനത്തിനുമാണ് മോദി സർക്കാർ പ്രാധാന്യം നൽകുന്നത്. ഇവയൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടവും. നരേന്ദ്ര മോദി അധികാരത്തിലെത്തിയാൽ നമ്മുടെ സ്ഥിതി ​ഗതികൾ മാറുമെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. രാഹുൽ ​ഗാന്ധി അധികാരത്തിലെത്തിയാൽ കാര്യങ്ങൾ കുറച്ച് കൂടി മെച്ചപ്പെടുമെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: prashant kishorpm modi
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies