ഒറ്റ കടിയിൽ നൂറ് പേരെ കൊല്ലാൻ കഴിയുന്ന അത്രയും വിഷം; അവർ അതിനെ ഭയത്തോടെ വിളിച്ചു, 'ഡാൻഡാറബില്ല'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഒറ്റ കടിയിൽ നൂറ് പേരെ കൊല്ലാൻ കഴിയുന്ന അത്രയും വിഷം; അവർ അതിനെ ഭയത്തോടെ വിളിച്ചു, ‘ഡാൻഡാറബില്ല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 05:48 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യൻ ഏറെ ഭയക്കുന്ന ജീവികളിൽ ഒന്നാണ് പാമ്പ്. ഇതിനോടകം ലോകത്താകമാനം 3000-ലധികം പാമ്പിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ വിഷമുള്ളതും ഇല്ലാത്തതുമുണ്ട്. വിഷമുള്ള പാമ്പുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മുന്നിൽ തെളിഞ്ഞ് വരുന്ന ചില ചിത്രങ്ങളുണ്ട്. മൂർഖനും രാജവെമ്പാലയും ബ്ലാക്ക് മാമ്പയും അണലിയുമെല്ലാം ആ ചിത്രങ്ങളിൽ ഉണ്ടാകും. എന്നാൽ എത്ര പേർക്ക് കൊടുംവിഷമുള്ള ഇൻലാൻഡ് തായ്പാൻ എന്ന പാമ്പിനെ അറിയാം!. കരയിലെ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പാണ് ഇൻലാൻഡ് തായ്പാൻ.

മധ്യ-പൂർവ്വ ഓസ്ട്രേലിയയിലെ ഊഷര പ്രദേശങ്ങളിലാണ് ഇൻലാൻഡ് തായ്പാൻ കാണപ്പെടുന്നത്. അവിടങ്ങളിലെ ​ഗോത്ര വർ​ഗക്കാർ ഇതിനെ ഡാൻഡാറബില്ല എന്ന് വിളിക്കുന്നു. 1972-ലാണ് ഈ പാമ്പിനെ ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ഇവയെപ്പറ്റി പല പഠനങ്ങളും നടന്നു. വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാൻ എലികളിൽ പരീക്ഷണങ്ങൾ നടത്തി. ഇതിലൂടെയാണ് കരയിലെ കൊടിയ വിഷമുള്ള പാമ്പ് ഇൻലാൻഡ് തായ്പാനാണെന്ന് സ്ഥിരീകരിച്ചത്. കടൽപാമ്പുകളെക്കാൾ മാരകമാണ് ഇവയുടെ വിഷം.

ഈ പാമ്പുകൾക്ക് ആക്രമണ സ്വഭാവം ഇല്ല. ഒറ്റപ്പെട്ട വരണ്ട പ്രദേശങ്ങളിൽ വസിക്കുന്നതുകൊണ്ട് ഇവ മനുഷ്യരുമായി സമ്പർക്കം തീരെ പുലർത്തുന്നുമില്ല. അതിനാൽ തന്നെ മനുഷ്യർക്ക് ഏറ്റവും അപകടകരമായ പാമ്പുകളിൽ ഇൻലാൻഡ് തായ്പാനെ പെടുത്തുന്നില്ല. പക്ഷെ, കടിയേറ്റാൽ മരണം ഉറപ്പാണ്. മനുഷ്യന്റെ ഹൃദയത്തെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള കൊടും വിഷമാണ് ഇവയ്‌ക്ക്. ഒറ്റ കടിയിൽ പൂർണ്ണവളർച്ചയെത്തിയ നൂറ് മനുഷ്യരെ കൊല്ലാൻ പാകത്തിനുള്ള വിഷം ഇൻലാൻഡ് തായ്പാനുണ്ട്.

SOMERSBY – FEBUARY 13: Reptile specialist Rob Anderson “milks” a deadly Eastern tiger snake (Notechis scutatus) to produce anti-venom at The Australian Reptile Park at Somersby, north of Sydney 13 February 2000. The majority of Australia’s 130 terrestrial snake species are venomous members of the Elapidae family of which the tiger snake is considered to be the second most deadly – after the taipan. (Photo by: TORSTEN BLACKWOOD/AFP/Getty Images)

ഒറ്റ കടിയോ വേഗത്തിലുള്ള നിരവധി കടികളോ ഈ പാമ്പിൽ നിന്ന് ഉണ്ടായേക്കാം. തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന, പക്ഷാഘാതം എന്നിവയാണ് വിഷബാധയുടെ ലക്ഷണങ്ങൾ. കടിയേറ്റതായി സംശയം തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം. അല്ലാത്തപക്ഷം മരണം ഉറപ്പാണ്.

 

Tags: SnakeSUBInland taipandandarabillamost poisonous snake
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies