കാഴ്ചക്കാരെ മുൾമുനയിൽ നിർത്തിയ ക്രൈം ത്രില്ലർ; ഏറ്റവുമധികം പേർ കണ്ട ഇന്ത്യൻ ചിത്രമിത്; പട്ടിക പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാഴ്ചക്കാരെ മുൾമുനയിൽ നിർത്തിയ ക്രൈം ത്രില്ലർ; ഏറ്റവുമധികം പേർ കണ്ട ഇന്ത്യൻ ചിത്രമിത്; പട്ടിക പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 12:12 pm IST
FacebookTwitterWhatsAppTelegram

2023ൽ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിച്ച ഇന്ത്യൻ സിനിമകളുടെ പേരുകൾ പുറത്തുവിട്ട നെറ്റ്ഫ്ലിക്സ്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കരീന കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുജയ് ഘോഷിന്റെ ക്രൈം ത്രില്ലർ ചിത്രം ജാനേ ജാൻ ആണ് നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം പേർ കണ്ട ഇന്ത്യൻ ചിത്രം.

ലോകമെമ്പാടുമുള്ള 20.2 മില്യൺ കാഴ്ചക്കാരെ ജാനേ ജാൻ സ്വന്തമാക്കി. ആ​ഗോള തലത്തിൽ 83-ാം സ്ഥാനമാണ് ചിത്രത്തിന്. കരീന കപൂറിന്റെ ആദ്യ ഒടിടി ചിത്രം കൂടിയായിരുന്നു ജാനേ ജാൻ. കരീന കൂടാതെ ജയ്ദീപ് അഹ്ലാവത്ത്, വിജയ് വർമ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ​ഗാർഹിക പീഡനത്തെ അതിജീവിച്ച സ്ത്രീയാണ് കരീനയുടെ കഥാപാത്രം. മകളുമായി സ്വസ്ഥമായി ജീവിക്കുന്നതിനിടെ മുൻ ഭർത്താവ് തേടിയെത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

ജാനേ ജാനിന് ശേഷം രണ്ടാം സ്ഥാനത്ത് എത്തിയത് ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തിയ അറ്റ്ലി ചിത്രം ജവാൻ ആണ്. നെറ്റ്ഫ്ലിക്സിൽ 16.2 മില്യൺ കാഴ്ചക്കാരെ സിനിമ സ്വന്തമാക്കി. ആ​ഗോളതലത്തിൽ 120-ാം സ്ഥാനമാണ് ജവാന്. മൂന്നാം സ്ഥാനത്ത് വിശാൽ ഭരദ്വാജിന്റെ സ്പൈ ത്രില്ലർ ഖൂഫിയ എത്തി. തബു, അലി ഫാസൽ, വാമിയ ​ഗബ്ബി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 12.1 മില്യാൺ കാഴ്ചക്കാരെ നേടി. ആ​ഗോളതലത്തിൽ 194-ാമതാണ് ഖൂഫിയയുടെ സ്ഥാനമെന്നും നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചു.

ഇവ കൂടാതെ OMG 2, ലസ്റ്റ് സ്റ്റോറീസ് 2, ഡ്രീം ​ഗേൾ 2 എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഏറ്റവുമധികം പേർ കണ്ട ഇന്ത്യൻ സീരീസ് റെയിൽവേ മെൻ ആണ്. ഭോപ്പാൽ വിഷവാതക ദുരന്തത്തെ ആസ്പദമാക്കി ചിത്രീകരിച്ച പരമ്പരയാണ് റെയിൽവേ മെൻ.

Tags: netflixIndia
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies