പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ഒരു തീരുമാനവും എടുക്കുന്നില്ല; നടക്കുന്നത് ഡൽഹിയിൽ നിന്നുള്ള റിമോട്ട് കൺട്രോൾ ഭരണം;വിമർശിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ഒരു തീരുമാനവും എടുക്കുന്നില്ല; നടക്കുന്നത് ഡൽഹിയിൽ നിന്നുള്ള റിമോട്ട് കൺട്രോൾ ഭരണം;വിമർശിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 07:48 am IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ സാധിക്കുന്നില്ലെന്നും, ഡൽഹിയിൽ ഇരിക്കുന്ന ആം ആദ്മി നേതാക്കളാണ് സംസ്ഥാനത്തെ നിയന്ത്രിക്കുന്നതെന്ന പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുർദാസ്പൂരിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” റിമോട്ട് കൺട്രോൾ വച്ചുള്ള ഭരണമാണ് ഇപ്പോൾ പഞ്ചാബിൽ നടക്കുന്നത്. ഡൽഹിയിലെ നേതാക്കളാണ് പഞ്ചാബ് ഭരിക്കുന്നത്. സ്വന്തം സംസ്ഥാനത്തിന് വേണ്ടി ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് പഞ്ചാബിനുള്ളത്.

സർക്കാരിന്റെ പുതിയ ഉത്തരവുകൾ നടപ്പാക്കാൻ ഈ മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ പോകേണ്ട സാഹചര്യവും വന്നു. ജൂൺ ഒന്ന് കഴിയുമ്പോൾ അഴിമതിക്കാർ വീണ്ടും ജയിലിനുള്ളിലേക്ക് പോകും. അപ്പോൾ പഞ്ചാബ് സർക്കാർ വീണ്ടും അവരുടെ പ്രവർത്തനം ജയിലിലേക്ക് മാറ്റുമോ? പഞ്ചാബിൽ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോളും റിമോട്ട് കൺട്രോൾ ഭരണമാണ് അവർ ആഗ്രഹിച്ചത്. ഡൽഹിയിൽ നിന്നുള്ള യുവരാജാവിന്റെ ഉത്തരവുകൾ അനുസരിക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗ് തയ്യാറായില്ല. അമരീന്ദർ സിംഗ് ദേശീയ സുരക്ഷയ്‌ക്കാണ് പ്രാധാന്യം കൊടുത്തത്. കോൺഗ്രസിന്റെ രാജകുടുംബത്തിന് ഇത് അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു.

കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസ് പറയുന്നു. കശ്മീരിൽ തീവ്രവാദം ശക്തിപ്പെടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. കശ്മീർ വീണ്ടും വിഘടനവാദികളിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പാകിസ്താനിലേക്ക് അവർ സൗഹൃദത്തോടെ സന്ദേശങ്ങളും റോസാപ്പൂക്കളും കൈമാറുന്നു. അതുകൊണ്ട് തന്നെ സ്വന്തം രാജ്യത്തിനെതിരെ ഭീഷണിയുടെ സ്വരത്തിൽ പാകിസ്താന്റെ ഭാഷയിലാണ് അവർ സംസാരിക്കുന്നത്. കോൺഗ്രസ് ഒരിക്കലും സ്വന്തം രാജ്യത്തിന് മേൽ വിശ്വാസം അർപ്പിച്ചിട്ടില്ല.

കോൺഗ്രസ് നേതാക്കൾ വിദേശത്ത് ചെന്ന് സ്വന്തം രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ നോക്കുകയാണ്. നുണകളും വ്യാജപ്രചരണങ്ങളുമാണ് അവർ ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത്. രാഷ്‌ട്രസ്‌നേഹം എന്നത് കോൺഗ്രസിനില്ല. രാജ്യം തകർന്ന് കാണണമെന്നാണ് അവരുടെ ആഗ്രഹം. രാജ്യം ഇന്ന് വികസനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും വികസനത്തിലൂടെ ഈ രാജ്യത്തിന്റെ ഒന്നാകെയുള്ള വികസനമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

 

Tags: punjabpm modiFEATURED2ELECTION NEWS 2024
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies