കർണാടക സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ അനന്തരഫലം; തമിഴ്നാട്ടിൽ സ്മാർട്ട് ഫോൺ നിർമാണത്തിനൊരുങ്ങി ​ഗൂ​ഗിൾ; കോൺ​ഗ്രസ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടക സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അനന്തരഫലം; തമിഴ്നാട്ടിൽ സ്മാർട്ട് ഫോൺ നിർമാണത്തിനൊരുങ്ങി ​ഗൂ​ഗിൾ; കോൺ​ഗ്രസ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ആപ്പിൾ ഐഫോണിന് ശേഷം ​ഗൂ​ഗിളിന്റെ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ രാഷ്‌ട്രീയയുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്നാ‍ടുമായി സഹകരിക്കാൻ ​ഗൂ​ഗിൾ തീരുമാനിച്ചുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ കർണാടക സർക്കാരിനെതിരെ രോഷം ഇരമ്പുകയാണ്.

സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിനാൽ കർണാടകയ്‌ക്ക് നിക്ഷേപ അവസരം നഷ്ടമായെന്ന് ബിജെപി ആരോപിച്ചു. സ്മർട്ട് ഫോണുകളും ഡ്രോണുകളും നിർമിക്കാൻ ​ഗൂ​ഗിൾ തമിഴ്നാട്ടിൽ കോടിക്കണക്കിന് നിക്ഷേപമാണ് നടത്താനൊരുങ്ങുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അനന്തരഫലമാണ് കർണാടക അനുഭവിക്കുന്നതെന്നും കർണാടക ബിജെപി അദ്ധ്യക്ഷൻ ബി.വൈ വിജയേന്ദ്ര ആരോപിച്ചു. ക്രമസമാധാന നിലയിലെ പാളിച്ചകളും ബിസിനസിന് അനുകൂലമല്ലാത്ത സാഹചര്യവും കാരണം നിക്ഷേപകർ മുഖം തിരിക്കുകയാണ്. യുക്തിപരമല്ലാത്ത നയങ്ങളിൽ നിക്ഷേപകർക്ക് അതൃപ്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓക്ടോബറിലാണ് പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ സ്മാർട്ട് ഫോണുകളുടെ പ്രാദേശിക ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കാനുള്ള താത്പര്യം ​ഗൂ​ഗിൾ പ്രകടിപ്പിച്ചത്. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പിക്സലിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുകയെന്നാണ് നേരത്തെ ഗൂഗിൾ വ്യക്തമാക്കിയത്. ഇതിന്റെ ഭാ​ഗമായാണ് ​ഗൂ​ഗിൾ തമിഴ്നാട്ടിൽ നിർമ്മിക്കാനൊരുങ്ങുന്നത്. തായ്‌വാനീസ് കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പുമായി കൈകോർത്താണ് ​ഗൂ​ഗിൾ പിക്സൽ ഫോണുകൾ നിർ‌മിക്കുക.

കേന്ദ്ര സർക്കാരിന്റെ ഫ്‌ളാഗ്‌ഷിപ്പ് പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി നിക്ഷേപകർക്ക് വൻ അവസരങ്ങളാണ് നൽകുന്നത്. ഇതുവഴി സ്‌മാർട്ട്‌ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരങ്ങളുടെ പ്രാദേശിക നിർമ്മാണം ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നു. ചൈനയിൽ‌ നിന്ന് നിർമാതാക്കളെ ആകർഷിക്കാനും ആ​ഗോള ഉത്പാദന കേന്ദ്രമായി മാറുന്നുള്ള ഭാരതത്തിന്റെ ശ്രമങ്ങളുടെ ഭാ​ഗമാണ് പുത്തൻ നീക്കങ്ങൾ.

Tags: KarnatakaGooglePixelmanufacturing plant
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies