മേജർ രാധിക സെൻ; യുഎന്നിൽ ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം; എഞ്ചിനീയറിംഗിൽ ബിരുദം, പിന്നാലെ രാജ്യസേവനത്തിലേക്ക്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേജർ രാധിക സെൻ; യുഎന്നിൽ ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം; എഞ്ചിനീയറിംഗിൽ ബിരുദം, പിന്നാലെ രാജ്യസേവനത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

ഐക്യരാഷ്‌ട്രസഭയോളം അഭിമാനത്തിലാണ് ഇന്ത്യൻ സൈന്യം. ‘യുഎൻ ജെൻഡർ അഡ്വക്കേറ്റ് ഓഫ് ഇയർ അവാർ‍ഡ്’ ലഭിച്ചിരിക്കുകയാണ് ഐക്യരാഷ്‌ട്ര സഭയുടെ സമാധാനസേനയുടെ ഭാ​ഗമായ ഇന്ത്യൻ വനിതാ അം​ഗമായ മേജർ രാധിക സെന്നിന്. സ്ത്രീകൾക്കും പെൺകുട്ടികൾ‌ക്കും വേണ്ടി സംസാരിച്ചതിനും പ്രവർത്തിച്ചതിനുമാണ് നേട്ടം. യു.എൻ. ദൗത്യത്തിന്റെ ഭാഗമായി കോംഗോയിലാണ് മേജർ രാധിക സേവനമനുഷ്ടിച്ചത്.

സ്ത്രീകളുടെ യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ കമ്യൂണിറ്റികൾക്ക് രൂപം നൽകിയ രാധിക, പ്രാദേശിക സുരക്ഷയും സമാധാനവും ഉറപ്പിക്കുന്നതിൽ വലി‌യ സ്വാധീനം ചെലുത്തിയതായി യുഎൻ വിലയിരുത്തി. ഇത്തരം കമ്യൂണിറ്റികൾ വഴി സ്ത്രീകളും യുവാക്കളും അവരുടെ സുരക്ഷാ ആശങ്കകൾ പങ്കുവയ്‌ക്കുകയും യുഎൻ ദൗത്യസംഘത്തിന് ഇവരിലേക്ക് വേ​ഗത്തിൽ എത്തിപെടാനുള്ള വഴിയൊരുക്കുകയും ചെയ്തു. ഇത്തരം ഇടപെടലുകൾ ദൗത്യസേനയുടെ പ്രവർത്തനം പ്രവർത്തനം എളുപ്പമാക്കുകയും ചെയ്തിരുന്നു.

യുഎൻ സമാധാന സേനാം​ഗങ്ങൾക്കായുള്ള അന്താരാഷ്‌ട്ര ദിനമായ മേയ് 30-ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങും. 2023 മാർച്ച് മുതൽ 2024 ഏപ്രിൽ വരെയാണ് . ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷനിൽ ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്‌മെൻറ് ബറ്റാലിയന്റെ കമാൻഡറായി രാധിക സെൻ നിയമിതയായത്.

2016-ലാണ് മേജർ രാധിക ഇന്ത്യൻ സൈന്യത്തിൽ ചേർ‌ന്നത്. ബയോടെക്‌നോളജി എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇവർ ബോംബെ ഐ.ഐ.ടി.യിൽ പഠിക്കുമ്പോഴാണ് സായുധ സേനയുടെ ഭാ​ഗമാകാൻ തീരുമാനിച്ചത്. അങ്ങനെയാണ് ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്‌മെൻറ് ബറ്റാലിയനുമായുള്ള എൻഗേജ്‌മെൻറ് പ്ലാറ്റൂൺ കമാൻഡറായി 2023 മാർച്ചിൽ മോസ്‌കോയിൽ എത്തുന്നത്. നിലവിൽ ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനയിൽ 124 വനിതാ സൈനികരാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത്.

മേജർ സുമൻ ഗവാനിയ്‌ക്കുശേഷം മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മേജർ രാധിക. ദക്ഷിണ സുഡാനിലെ സമാധാനദൗത്യത്തിന്റെ ഭാ​ഗമായിരുന്നു 2019-ൽ പുരസ്കാരം ലഭിച്ച സുമൻ ​ഗവാനി.

2016-ലാണ് യുഎൻ ‘മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ്’ ആരംഭിച്ചത്. സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ 1,325-ന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നവർക്കാണ് പുരസ്കാരം സമ്മാനിക്കുക. സമാധാന പ്രവർത്തനങ്ങളിൽ നിന്നും ഫോഴ്‌സ് കമാൻഡർമാരും മിഷൻ മേധാവികളും നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തികളിൽ നിന്നാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

Tags: Indian peacekeeperMajor Radhika Sen
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies