'കേശു ഈ വീടിന്റെ നാഥൻ' വിറ്റു പോയത് വൻ തുകയ്ക്ക്; എന്നിട്ടും പരാജയം ആണെന്ന് ചിലർ പ്രചരിപ്പിക്കുന്നു; നടക്കുന്നത് ആസൂത്രിത ആക്രമണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കേശു ഈ വീടിന്റെ നാഥൻ’ വിറ്റു പോയത് വൻ തുകയ്‌ക്ക്; എന്നിട്ടും പരാജയം ആണെന്ന് ചിലർ പ്രചരിപ്പിക്കുന്നു; നടക്കുന്നത് ആസൂത്രിത ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 02:04 pm IST
Facebook
Twitter
WhatsAppTelegram

മിമിക്രി രംഗത്ത് നിന്നും കഴിവുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമാരംഗത്തേക്ക് കടന്നുവന്നവരാണ് സംവിധായകൻ നാദിർഷയും നടൻ ദിലീപും എല്ലാം. നാദിർഷ സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ തന്റെ സിനിമകൾക്കെതിരെ ആസൂത്രിതമായ ആക്രമണം ഉണ്ടാകുന്നു എന്ന് തുറന്നു പറയുകയാണ് നാദിർഷ. കേശു ഈ വീടിന്റെ നാഥൻ പോലുള്ള സിനിമകൾ പരാജയമായിരുന്നു എന്ന് ഒരു വിഭാഗം പറഞ്ഞു പരത്തുന്നതായി സംവിധായകൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടിവരുന്ന ആക്രമണങ്ങളെപ്പറ്റി നാദിർഷ മനസ്സ് തുറന്നത്.

“കുറച്ച് നാളുകളായി എന്റെ സിനിമകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നുണ്ട്. പോസിറ്റീവായ കമന്റുകളും വരാറുണ്ട്. എന്നിരുന്നാലും സിനിമകൾക്ക് നേരെ കരുതി കൂട്ടിയുള്ള ആക്രമണമുണ്ടാകുന്നു. എന്നെ സപ്പോർട്ട് ചെയ്യാൻ ദിലിപ്, അവനെ സപ്പോർട്ട് ചെയ്യാൻ ഞാൻ. വേറെയാരും പിന്തുണ നൽകുന്നില്ല. എന്റെ സിനിമകളെല്ലാം പൊട്ടിയതാണ് എന്നാണ് മിക്ക കമന്റുകളും. ഏതാണ് എന്റെ പൊട്ടിയ സിനിമ. എന്റെ ഒരു സിനിമയും നിർമ്മാതാവിന് നഷ്ടം ഉണ്ടാക്കിയിട്ടില്ല, ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല”.

“അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക് റോഷനും മാത്രമല്ല എന്റെ മറ്റ് സിനിമകളും വിജയമായിരുന്നു. അതിന്റെ അർത്ഥം കുറവുകൾ ഇല്ലെന്നല്ല. കുറവുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒന്നും നഷ്ടമായിരുന്നില്ല. മേരാ നാം ഷാജി പ്രൊഡ്യൂസർക്ക് നഷ്ടം വരുത്താത്ത ചിത്രമാണ്. ദിലീപിന്റെ ‘കേശു ഈ വീടിന്റെ നാഥൻ’ ഒ ടി ടി റിലീസ് ആയിരുന്നു. സത്യം പറയട്ടെ, ആ സിനിമ 30 കോടി രൂപയ്‌ക്കാണ് ഒ ടി ടി കച്ചവടം നടന്നത്. പിന്നെ ഈശോ, നാലു കോടി ചെലവുള്ള പടം 14 കോടിയാണ് ബിസിനസ് നടന്നത്. എന്നിട്ടും ഈ സിനിമകളെല്ലാം പരാജയമായിരുന്നു എന്നാണ് പ്രചാരണം. അതാണ് പറഞ്ഞത്, ഞങ്ങൾക്കെതിരെ ആസൂത്രിത ആക്രമണം നടക്കുന്നുണ്ട്”- നാദിർഷ പറഞ്ഞു.

Tags: SUBKesu ee veedinte nadhanNadirshaACTOR DILEEP
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies