രാഹുലല്ലാതെ മറ്റാര്..; ഇൻഡി മുന്നണി വിജയിച്ചാൽ പ്രധാനമന്ത്രി പദത്തിന് അനുയോജ്യൻ രാഹുൽ; നയം വ്യക്തമാക്കി ഖാർഗെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലല്ലാതെ മറ്റാര്..; ഇൻഡി മുന്നണി വിജയിച്ചാൽ പ്രധാനമന്ത്രി പദത്തിന് അനുയോജ്യൻ രാഹുൽ; നയം വ്യക്തമാക്കി ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 05:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ഇൻഡി മുന്നണിയുടെ പ്രതീക്ഷകൾ പങ്കുവച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നയിക്കുന്ന സർക്കാരിനെ താഴെയിറക്കി ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിയാക്കാൻ താത്പര്യപ്പെടുന്നത് രാഹുലിനെയാണെന്ന് ഖാർ​ഗെ വ്യക്തമാക്കി.

പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാൻ ഇൻഡി മുന്നണി നിർദേശിക്കുന്നത് ആരെയാണ് എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നേരത്തെ മറുപടി നൽകാൻ ഖാർ‌​ഗെ തയ്യാറായിരുന്നില്ല. എല്ലാ പ്രതിപക്ഷ കക്ഷികളുടേയും ഒന്നിച്ചുള്ള പോരാട്ടമാണിതെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം എല്ലാവരും ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നുമായിരുന്നു ഖാർ​ഗെയുടെ മറുപടി. എന്നാൽ വോട്ടെടുപ്പ് അവസാന ഘട്ടത്തിൽ എത്തിനിൽക്കെ സുപ്രധാന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ.

തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് തവണ ഭാരത് ജോഡോ യാത്ര നടത്തിയ, ഒന്നിന് പിറകെ ഒന്നായി ക്യാമ്പയ്നുകൾ നടത്തിയ, സഖ്യകക്ഷികളുമായി നിരവധി തവണ വേദികൾ പങ്കിട്ട, മോദിക്കെതിരെ നേരിട്ട് കടന്നാക്രമണങ്ങൾ നടത്തിയ രാഹുൽ തന്നെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് കോൺ​ഗ്രസിന് ഉയർത്തിക്കാട്ടുന്ന ഏറ്റവും മികച്ച നേതാവ്. രാഹുൽ ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നു, ഈ രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാർ​ഗെ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങാൻ പ്രിയങ്കയെ സമർദം ചെലുത്തിയിരുന്നു. അഞ്ച് തവണ സോണിയ മത്സരിച്ച് വിജയിച്ച റായ്ബറേലിയിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ചർച്ചകൾ ഉയർന്നുവെങ്കിലും സഹോദരനെ തൽസ്ഥാനത്ത് നിർത്തണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടതെന്നും ഖാർ​ഗെ വെളിപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെയാണ് രാജ്യത്ത് നടക്കുക. ഇതോടെ രാജ്യത്തെ 543 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാകും. ജൂൺ നാലിനാണ് രാജ്യം കാത്തിരിക്കുന്ന ജനവിധി. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന പ്രവചനമാണ് രാഷ്‌ട്രീയ നിരീക്ഷകർ നടത്തുന്നത്. ബിജെപിയെ താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സഖ്യം ചേർന്ന ഇൻഡി മുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Tags: LoksabhaRahul GandhiMALLIKARJUN KHARGE
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies