ന്യൂഡൽഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്. മേയ് മാസത്തിലെ ജിഎസ്ടി വരുമാനം 1,72,739 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പത്ത് ശതമാനത്തിൻറെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മേയിൽ 1,57,090 കോടി രൂപയായിരുന്നു വരുൂമാനം.
മേയിൽ കേന്ദ്ര ജിഎസ്ടിയായി 32,409 കോടി രൂപയും സംസ്ഥാന ജിഎസ്ടി ഇനത്തിൽ 40,265 കോടി രൂപയും ലഭിച്ചു. 87,781 കോടി രൂപയാണ് സംയോജിത ജിഎസ്ടി 12,284 കോടി സെസായും പിരിഞ്ഞുകിട്ടി.
മേയ് മാസത്തിൽ കേരളത്തിൽ ജിഎസ്ടി വരുമാനമായി 2,594 കോടി രൂപ ലഭിച്ചു. 2023 മേയിലെ 2,297 കോടി രൂപയേക്കാൾ 13 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 1,209 കോടി രൂപയാണ് സംയോജിത ജിഎസ്ടി.















