കളം നിറഞ്ഞ് സ്റ്റോയിനിസ്; ഒമാനെതിരെ കങ്കാരുപ്പടയ്ക്ക് ജയം, വാർണർക്ക് ചരിത്രനേട്ടം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളം നിറഞ്ഞ് സ്റ്റോയിനിസ്; ഒമാനെതിരെ കങ്കാരുപ്പടയ്‌ക്ക് ജയം, വാർണർക്ക് ചരിത്രനേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 04:13 pm IST
Facebook
Twitter
WhatsAppTelegram

ഒമാനെതിരെ നേടിയ 39 റൺസ് വിജയവുമായി ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ കുതിപ്പ് തുടങ്ങി. എല്ലാ മേഖലകളിലും കാഴ്ചവച്ച സമഗ്രാധിപത്യമാണ് ഓസീസിന് ജയം സമ്മാനിച്ചത്. ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് സഖ്യം അർദ്ധ സെഞ്ച്വറിയുമായി മികച്ച പ്രകടനം പുറത്തെടുത്തു. ബാറ്റിംഗിലേത് പോലെ ബൗളിംഗിലും തിളങ്ങിയ സ്‌റ്റോയിനിസാണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ: ഓസ്‌ട്രേലിയ-164/5; ഒമാൻ- 125/9 (20 ഓവർ).

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡിനെ(12) തുടക്കത്തിലെ  നഷ്ടമായി. പിന്നാലെ മാർഷും(14) ഗ്ലെൻ മാക്‌സ്വെല്ലും (0) വീണതോടെ ഓസീസ് പ്രതിരോധത്തിലായി. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് സഖ്യമാണ് ഓസീസിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. 102 റൺസാണ് ഇരുവരും ചേർന്ന് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. 4 ഫോറും 1 സിക്‌സും സഹിതം 56 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ടി20യിൽ ഓസ്‌ട്രേലിയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും ഇതിനിടെ വാർണർ സ്വന്തമാക്കി. ആരോൺ ഫിഞ്ചിനെ മറികടന്നാണ് വാർണർ ഈ നേട്ടത്തിലെത്തിയത്. 67 റൺസ് അടിച്ചുകൂട്ടിയ സ്റ്റോയിനിസ് പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയ ഉയർത്തിയ 165 റൺസ് എന്ന വിജയലക്ഷ്യം ഒമാന് കടുത്ത വെല്ലുവിളിയായിരുന്നു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ പ്രതിക് അത്തലയേയും കശ്യപ് പ്രജാപതിയെയും ഒമാന് നഷ്ടമായി. നഥാൻ എല്ലിസാണ് ഒമാന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ കാറ്റത്ത് പഴുത്തില വീഴുന്ന പോലെ കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ വിക്കറ്റ് വീഴ്‌ത്തി. അക്വിബ് ഇല്ല്യാസ്(18), അയാൻ ഖാൻ(36), മെഹ്‌റാൻ ഖാൻ(27), ഷക്കീൽ അഹമ്മദ്(11) എന്നിവർക്കാണ് ഒമാൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കാനായത്. 3 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ സ്റ്റോയിനിസ് കളംനിറഞ്ഞതോടെയാണ് ഒമാന്റെ ഇന്നിംഗിസ് 125 റൺസിൽ ഒതുങ്ങിയത്.

 

Tags: Omanaustraliat20 world cupmarcus stoinis
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies