അവർ EVMന്റെ സംസ്കാരചടങ്ങ് നടത്തുമെന്ന് കരുതി, പക്ഷെ ഫലം വന്നപ്പോൾ വോട്ടിം​ഗ് യന്ത്രത്തെക്കുറിച്ച് മിണ്ടാട്ടമില്ല: നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവർ EVMന്റെ സംസ്കാരചടങ്ങ് നടത്തുമെന്ന് കരുതി, പക്ഷെ ഫലം വന്നപ്പോൾ വോട്ടിം​ഗ് യന്ത്രത്തെക്കുറിച്ച് മിണ്ടാട്ടമില്ല: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ പരിഹസിച്ച് നരേന്ദ്രമോദി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇവിഎമ്മിനെതിരായ ആക്ഷേപം ഇല്ലാതായെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ സുപ്രീംകോടതിയെ പോലും ദുരുപയോഗം ചെയ്തവരാണ് പ്രതിപക്ഷമെന്നും മോദി കുറ്റപ്പെടുത്തി.

മൂന്നാം വട്ടവും നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എൻഡിഎ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോ​​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

കേവലം തെരഞ്ഞെടുപ്പിനെ മാത്രമല്ല, ആധുനിക സാങ്കേതികവിദ്യയെ പോലും എതിർക്കുന്നുവെന്നതിന്റെ തെളിവാണ് ഇവിഎമ്മിനെതിരായ ആക്ഷേപങ്ങൾ. യുപിഐയും ആധാറും എതിർത്തവരാണ് അവർ. പുരോഗതിയുടെയും ആധുനികതയുടെയും സാങ്കേതികവിദ്യയുടെയും ശത്രുക്കളാണ് പ്രതിപക്ഷമെന്നും മോദി വിമർശിച്ചു. ജൂൺ നാലിന് മുൻപ് വരെ ഇവരൊക്കെ ഇവിഎമ്മിനെ പഴിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലും ജനാധിപത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ശ്രമിച്ചു. ഇവിഎമ്മിന്റെ സംസ്കാര ചടങ്ങ് അവർ നടത്തുമെന്നാണ് താൻ കരുതിയത്. പക്ഷെ ജൂൺ നാല് വൈകിട്ടായപ്പോൾ അവർ നിശബ്ദരായി ഇവിഎമ്മിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയാണിതെന്ന് വിശ്വസിക്കുന്നു. ഇനി അടുത്ത 5 വർഷം ഇവിഎമ്മിനെക്കുറിച്ച് അവർ ഒരക്ഷരം മിണ്ടില്ല. പക്ഷെ, 2029ൽ വീണ്ടും എൻഡിഎ വിജയിച്ചാൽ അവർ ചിലപ്പോൾ ഇവിഎമ്മിനെതിരെ തിരിയുമെന്നും മോദി പറഞ്ഞു.

2014 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെതിരായ ഫലം വന്നതോടെ ഇവിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാനായിരുന്നു രാഹുലടക്കമുള്ള നേതാക്കൾ ശ്രമിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്താണ് ബിജെപി വൻ വിജയങ്ങൾ നേടിയതെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ഇത്തവണ കോൺഗ്രസ് സീറ്റുനില താരതമ്യേന മെച്ചപ്പെടുത്തിയതോടെ ഇവിഎമ്മിനെതിരായ ആരോപണം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ വിമർശനം.

ലോകം മുഴുവൻ ഭാരതത്തിലെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ ജനാധിപത്യം നശിച്ചുവെന്ന് പറഞ്ഞു നടക്കുന്നവരാണ് പ്രതിപക്ഷം. ഈ തെരഞ്ഞെടുപ്പോടെ ഭാരതത്തിന്റെ ജനാധിപത്യത്തെക്കുറിച്ച് ലോകം കൂടുതലായി അറിഞ്ഞുവെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: EVMmarendra modi
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies