ഒരുക്കുന്നത് ത്രിതല സുരക്ഷാ സംവിധാനം; രാജ്യാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി; രാഷ്ട്രപതി ഭവനിൽ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരുക്കുന്നത് ത്രിതല സുരക്ഷാ സംവിധാനം; രാജ്യാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി; രാഷ്‌ട്രപതി ഭവനിൽ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 11:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയായി മൂന്നാം വട്ടം നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുമ്പോൾ കനത്ത സുരക്ഷാ വലയത്തിലാണ് ഡൽഹിയും പരിസര പ്രദേശങ്ങളും. നാളെ രാഷ്‌ട്രപതി ഭവനിൽ വച്ച് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നാളെ വൈകിട്ട് 7.15നാണ് ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പുറമെ, അഭിഭാഷകർ, ഡോക്ടർമാർ, കലാ-കായിക രംഗത്ത് നിന്നുള്ളവർ, സാംസ്‌കാരിക പ്രവർത്തകർ, വ്യവസായികൾ, വികസിത് ഭാരത് അംബാസിഡർമാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, ട്രാൻസ്‌ജെൻഡേഴ്‌സ്, വനവാസി യുവതികൾ, ശുചീകരണ തൊഴിലാളികൾ, പത്മ പുരസ്‌കാര ജേതാക്കൾ, വിവിധ മത നേതാക്കൾ, വന്ദേഭാരത്-മെട്രോ ട്രെയിൻ പദ്ധതികളുടെ ഭാഗമായവർ, റെയിൽവേ ജീവനക്കാർ തുടങ്ങിയവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്കും പ്രത്യേക ക്ഷണമുണ്ട്.

സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നും ഉള്ളവർക്കായി പ്രത്യേക സ്ഥാനം ചടങ്ങിൽ ഉണ്ടാകുമെന്നും, വിഐപികൾക്കും വിവിഐപികൾക്കും മാത്രം ക്ഷണം നൽകുന്ന കാലം അതിക്രമിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പരിപാടിക്ക് മുന്നോടിയായി ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്‌ട്രപതിഭവൻ, കർത്തവ്യപഥ് തുടങ്ങിയവയ്‌ക്ക് പുറമെ, ക്ഷണിതാക്കൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന താജ്, മൗര്യ, ലീല, ഒബ്റോയ് ഹോട്ടലുകളും കനത്ത സുരക്ഷാ വലയത്തിലാണ് ഉള്ളത്.

വ്യോമസേനയും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യാതിർത്തികളിലും, വിവിധ ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി. പ്രത്യേക കൺട്രോൾ റൂമുകളും പലയിടങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ രാഷ്‌ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

 

Tags: pm modioath ceremonyThree-Tier Security SystemSpecial Guests
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies