കൊച്ചി: കേരള ചരിത്രത്തിലാദ്യമായി ഒറ്റയടിക്ക് പവന് കുറഞ്ഞത് 1,520 രൂപ. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 6,570 രൂപയിലെത്തി. പവന് ഇന്ന് 52,560 രൂപയാണ് വിപണി വില.
18 ക്യാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 96 രൂപയായി.
ഇന്നലെ 240 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ നിരക്ക് 54,080 രൂപയായിരുന്നു. ഗ്രാമിന് 30 രൂപ വർദ്ധിച്ച് 6,760 രൂപയുമായിരുന്നു. ഈ മാസത്തെ ഉയർന്ന നിരക്കായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇന്ന് ഒറ്റയടിക്ക് സ്വർണവില ഇടിയുന്നത്.















