തൃശൂർ: പൊലീസ് അക്കാദമിയിൽ എസ്ഐ ആത്മഹത്യ ചെയ്ത നിലയിൽ. തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാദമിയിലാണ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്കാദമിയിലെ ട്രെയിനറായ മാടായിക്കോണം സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്. അക്കാദമിയ്‌ക്ക് സമീപത്തെ പഴയ ആശുപത്രി ബ്ലോക്കിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
എസ്ഐയ്‌ക്ക് സാമ്പത്തിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ അടിക്കടി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നും മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.















