'ധർമ്മത്തെ മുറുകെ പിടിച്ച് ജനങ്ങൾക്കായി ജീവിച്ച വ്യക്തി'; റാമോജി റാവുവിന്റെ മരണം അവിശ്വസനീയം: ചന്ദ്രബാബു നായിഡു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ധർമ്മത്തെ മുറുകെ പിടിച്ച് ജനങ്ങൾക്കായി ജീവിച്ച വ്യക്തി’; റാമോജി റാവുവിന്റെ മരണം അവിശ്വസനീയം: ചന്ദ്രബാബു നായിഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 08:02 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും മാദ്ധ്യമ രംഗത്തിലെ അതികായനുമായ റാമോജി റാവുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ടിഡിപി നേതാവും ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. അന്ധ്രപ്രദേശിലെ ജനങ്ങളുടെ നന്മയ്‌ക്കായി പ്രവർത്തിച്ച വ്യക്തിയായിരുന്നു രാമോജി റാവുവെന്നും അദ്ദേഹത്തിന്റെ വിയോഗം ഏവരേയും ദുഃഖിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”വളരെയധികം ദുഃഖം പകരുന്ന വാർത്തയാണിത്. റാമോജി റാവു ഒരു യുഗപുരുഷനായിരുന്നു. അദ്ദേഹം മരിച്ചുവെന്നത് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ നന്മയ്‌ക്കായി അദ്ദേഹം നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ഒരു സാധാരണ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച റാമോജി, കഠിന പ്രയത്നത്തിലൂടെയാണ് വിജയം നേടിയത്. ജനങ്ങൾക്ക് അറിവ് പകരാൻ അദ്ദേഹം ശ്രമിച്ചു. ധർമ്മത്തിലൂടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. റാമോജി റാവു ആരംഭിച്ച ഇ-നാട് പത്രമാണ് ഇന്ന് ഓരോ വീടുകളിലും നമുക്ക് കാണാൻ സാധിക്കുക. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നു.”-ചന്ദ്രബാബു നായിഡു പറഞ്ഞു.

മരണം വരെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നായിരുന്നു റാമോജി റാവുവിന്റെ ആഗ്രഹം. അത് സഫലീകരിച്ചാണ് അദ്ദേഹം ലോകത്തിൽ നിന്ന് വിടപറഞ്ഞത്. ഇന്ന് ഇ-ടിവിയും ഇ-നാട് പത്രവും അന്ധ്ര പ്രദേശിന്റെ അവിഭാജ്യ ഘടകങ്ങളാണ്. റാമോജി റാവു ഫിലിംസിറ്റി ലോകത്തിലെ തന്നെ ഉയർന്ന നിലവാരം പുലർത്തുന്ന ഫിലിംസിറ്റികളിലൊന്നാണെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു. റാമോജി റാവു നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളും തത്വങ്ങളും എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് റാമോജി റാവു അന്തരിച്ചത്. ഉയർന്ന രക്ത സമ്മർദ്ദവും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപദി മുർമു, സിനിമാ താരങ്ങൾ തുടങ്ങി ഒട്ടനവധി പേർ അനുശോചനം അറിയിച്ചിരുന്നു.

 

Tags: Chandrababu NaiduRamoji Rao
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies