തൃശ്ശൂരിലെങ്ങും ആഘോഷം; കേരളത്തിന് ഇരട്ടിമധുരമായി മോദിയുടെ സർപ്രൈസ് ; ആഘോഷങ്ങൾക്ക് ഒരുങ്ങി ജോർജ്ജ് കുര്യന്റെ ജൻമനാട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശ്ശൂരിലെങ്ങും ആഘോഷം; കേരളത്തിന് ഇരട്ടിമധുരമായി മോദിയുടെ സർപ്രൈസ് ; ആഘോഷങ്ങൾക്ക് ഒരുങ്ങി ജോർജ്ജ് കുര്യന്റെ ജൻമനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി/ തൃശ്ശൂർ; ഡൽഹിയിൽ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കുകയാണ് തൃശൂർ. തൃശൂരിന്റെ സ്വന്തം എംപി സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനുളള ആവേശത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ.

പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെയും എൻഡിഎ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആഹ്ലാദ പ്രകടനങ്ങളും മധുരവിതരണവും ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ അടക്കമുളളവർ ഉച്ചയോടെ തന്നെ നൃത്തച്ചുവടുകളുമായി തെരുവിലേക്ക് ആഹ്ലാദ പ്രകടനത്തിന് ഇറങ്ങിക്കഴിഞ്ഞു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉൾപ്പെടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഫലമറിഞ്ഞ ശേഷം തൃശൂരിൽ ഉയർന്ന അതേ ആവേശമാണ് സത്യപ്രതിജ്ഞാ മുഹൂർത്തത്തിലും കാണാനാകുന്നത്.

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബിജെപി നേതാവ് ജോർജ്ജ് കുര്യന്റെ മന്ത്രിസ്ഥാനം കേരളത്തിന് മോദിയുടെ അപ്രതീക്ഷിത സമ്മാനമാണ്. കുടുംബാംഗങ്ങളും അത്ഭുതത്തോടെയാണ് വാർത്ത കേട്ടത്.

കേരളത്തിലെ മറ്റ് നേതാക്കൾക്കൊപ്പം ഇന്നലെ സാധാരണ പോലെ ഡൽഹിയിലേക്ക് പോയതായിരുന്നു ജോർജ്ജ് കുര്യൻ. കേന്ദ്രമന്ത്രിസഭയിലെത്താനുളള സാദ്ധ്യതയെക്കുറിച്ച് യാതൊരു സൂചനയും അദ്ദേഹം നൽകിയിരുന്നില്ല. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഇത് സംബന്ധിച്ച സൂചനകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.

മാദ്ധ്യമപ്രവർത്തകർ അറിയിച്ചതോടെ കോട്ടയം കടുത്തുരുത്തിക്ക് സമീപം കാണക്കാരി നമ്പ്യാർകുളത്തെ ജോർജ്ജ് കുര്യന്റെ വീട്ടിലും നാട്ടിലും ആഘോഷങ്ങൾക്ക് തുടക്കമായി. പ്രദേശത്തെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ വീട്ടിലെത്തി. ഡൽഹിയിലെത്തിയ ശേഷം വിളിച്ചുവെങ്കിലും കേന്ദ്രമന്ത്രി സ്ഥാനത്തെക്കുറിച്ച് സൂചനകളൊന്നും നൽകിയില്ലെന്ന് ഭാര്യ അന്നമ്മയും സഹോദരനും പറഞ്ഞു.

Tags: Suresh GopiModi GovernmentGeorge Kurian2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies