എത്ര സിനിമാക്കാർ സുരേഷിനെ സപ്പോർട്ട് ചെയ്തു?, ആരും ഉണ്ടായിരുന്നില്ല; ഇപ്പോൾ ചില സ്വാർത്ഥർ സുരേഷ് ഗോപിയുടെ പിന്നാലെ നടപ്പുണ്ട്; വിമർശനവുമായി മേജർ രവി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എത്ര സിനിമാക്കാർ സുരേഷിനെ സപ്പോർട്ട് ചെയ്തു?, ആരും ഉണ്ടായിരുന്നില്ല; ഇപ്പോൾ ചില സ്വാർത്ഥർ സുരേഷ് ഗോപിയുടെ പിന്നാലെ നടപ്പുണ്ട്; വിമർശനവുമായി മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 11:40 am IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയുടെ വിജയം ഒരു പാഠമാണെന്ന് സംവിധായകൻ മേജർ രവി. മനസിൽ നന്മയുണ്ടെങ്കിൽ വിജയം തേടി വരും. സുരേഷ് ഗോപിക്ക് പിന്തുണ നൽകാതിരുന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകരെ മേജർ രവി വിമർശിക്കുകയും ചെയ്തു. ആവശ്യമുള്ള സമയത്ത് സുരേഷ് ഗോപിക്ക് പിന്തുണ കൊടുക്കാത്ത സിനിമാ മേഖലയിലെ ചില സ്വാർത്ഥർ ഇപ്പോൾ അദ്ദേഹത്തിന്റെ പിന്നാലെ നടപ്പുണ്ട്. നിമിഷാ സജയനെ പോലുള്ളവർക്ക് ജനങ്ങൾ ഇനി മറുപടി കൊടുക്കേണ്ടതില്ലെന്നും ഏറ്റവും വലിയ മറുപടിയാണ് സുരേഷ് ഗോപിയുടെ വിജയം എന്നും മേജർ രവി പ്രതികരിച്ചു.

“പലരും ട്രോളി ഒരു വഴിക്കാക്കാൻ ശ്രമിച്ച വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വിജയത്തിൽ എല്ലാവർക്കും സന്തോഷമാണ്. കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞ എന്നെപ്പോലുള്ളവർക്ക് വളരെയധികം സന്തോഷം. ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ ഞാൻ സുരേഷിൽ കണ്ടിട്ടുള്ള ഒരു ക്വാളിറ്റി എന്തെന്നാൽ, ആരുടെയെങ്കിലും ദുഃഖം കേട്ടാൽ മനസലിയുക എന്നതാണ്. അതാണ് മനുഷ്യത്വം. എതിർ പാർട്ടികൾ സുരേഷിനെ പലരീതിയിലും വിമർശിച്ചു, കടന്നാക്രമിച്ചു, ചൂഷണം ചെയ്തു. എന്നിട്ടും ഒറ്റയ്‌ക്ക് നിന്നുകൊണ്ട് അവസാനം വിജയം കൈവരിച്ചു. അദ്ദേഹം കേന്ദ്ര മന്ത്രിയായതിൽ വളരെയധികം സന്തോഷം”.

“ഇനി സുരേഷ് സർ ആണ്. ഇനി അങ്ങനെ ഞാൻ വിളിക്കൂ. അദ്ദേഹത്തിന് ഒരുപാട് തിരക്കുകൾ കാണും. അതുകൊണ്ട് ഇനി എപ്പോഴും വിളിക്കില്ല, വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രം. മലയാളികൾക്ക് ഒരു സ്വഭാവമുണ്ട് ആരെങ്കിലും ഒരു പൊസിഷനിൽ എത്തിയാൽ അവരെ പരമാവധി വിളിച്ച് ശല്യം ചെയ്യും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കാൻ നിന്നപ്പോൾ എത്ര സിനിമക്കാർ അദ്ദേഹത്തിന് പിന്തുണ കൊടുത്തു. ആരും ഉണ്ടായിരുന്നില്ല. ഇപ്പോൾ കുറെ സ്വാർത്ഥർ അദ്ദേഹത്തിന്റെ പിന്നാലെ നടപ്പുണ്ട്. ആരും പ്രതികരിക്കാതിരുന്ന സമയത്തും ഞാൻ സുരേഷ് ഗോപിക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്. അന്ന് മറ്റൊരു സിനിമാക്കാരും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിട്ടില്ല”.

“സുരേഷ് ഗോപിയുടെ വിജയം ഒരു പാഠമാണ്. ഒരു വ്യക്തി നന്മയുള്ളവൻ ആണെങ്കിൽ വിജയം തേടിവരും. ഒരുപാട് ട്രോളുകളും വിമർശനങ്ങളും തരണം ചെയ്താണ് സുരേഷ് വിജയം കൈവരിച്ചത്. മകൻ ഗോകുൽ ഒരു പാവമാണ്. സുരേഷിന്റെ കുടുംബത്തെ ആക്രമിച്ചപ്പോൾ അവൻ പലപ്പോഴും പ്രതികരിച്ചു. അവനെ ഞാൻ സമാധാനപ്പെടുത്തുമായിരുന്നു. എന്തായാലും, സുരേഷിന് ലഭിച്ച വിജയം അദ്ദേഹം നിലനിർത്തട്ടെ. വരുന്ന അഞ്ചുവർഷം കേരളത്തിന് ഗുണം ചെയ്യുന്ന, പ്രത്യേകിച്ച് തൃശൂർകാർക്ക് നല്ലതുവരുന്ന പദ്ധതികൾ അദ്ദേഹത്തിന് നടപ്പാക്കാൻ കഴിയട്ടെ. നിമിഷാ സജയൻ ഒരു രാഷ്‌ട്രീയക്കാരി ആയിരുന്നില്ല. പക്ഷേ സീനിയർ ആയ ഒരു സഹപ്രവർത്തകനെ അവർ പരിഹസിച്ചു. സ്റ്റേജിൽ കയറുമ്പോൾ, നാല് കയ്യടി കിട്ടുമ്പോൾ എന്തും വിളിച്ചു പറയുകയാണ്. എന്തായാലും ഇപ്പോൾ അതിനുള്ള മറുപടി ആ കുട്ടിക്ക് കിട്ടിക്കഴിഞ്ഞു. ഇനി അതിനെ വിട്ടേക്കുക. വീണു കിടക്കുന്ന മരത്തിൽ കയറാൻ നിൽക്കേണ്ട”- മേജർ രവി പറഞ്ഞു.

Tags: BJPSuresh GopiMAJOR RAVITrissur
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Latest News

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies