അദൃശ്യരൂപത്തിലെ പറക്കും തളികയോ? അന്യഗ്രഹജീവികൾ നമുക്കൊപ്പമുണ്ട്!  വെളിപ്പെടുത്തലുമായി ഹാർവാർഡിലെ ഗവേഷകർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അദൃശ്യരൂപത്തിലെ പറക്കും തളികയോ? അന്യഗ്രഹജീവികൾ നമുക്കൊപ്പമുണ്ട്!  വെളിപ്പെടുത്തലുമായി ഹാർവാർഡിലെ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 01:56 pm IST
Facebook
Twitter
WhatsAppTelegram

അന്യ​ഗ്രഹ ജീവികൾ, പറക്കും തളിക എന്നൊക്കെ പറഞ്ഞാൽ ഭൂരിഭാ​ഗം പേരും വിശ്വസിച്ചെന്നരിക്കില്ല. നമുക്കിടയിൽ അന്യ​ഗ്രഹജീവികൾ ഉണ്ടെന്ന് പറഞ്ഞാൽ ചിലപ്പോൾ സിനിമക്കഥയോ അല്ലെങ്കിൽ വെറും ‘തള്ളാണെന്നൊക്കെ’ പറഞ്ഞേക്കാം. എന്നാൽ സംഭവം ഉള്ളതാണെന്നാണ് ഹാർവാർഡ് സർവകലാശാലയിലെ ​ഗവേഷകർ പറയുന്നത്.

അ​ഗ്നിപർവ്വത മേഖലയിലും സമുദ്ര മേഖലകളിലും അന്യ​ഗ്രഹജീവികൾ താമസിക്കുന്നുണ്ടാകാമെന്നാണ് സർവകലാശാലയിലെ ഫിലോസഫി ആൻ്റ് കോസ്മോളജി നടത്തിയ പഠനത്തിൽ പറയുന്നത്. ഹാർവാഡിലെ ടിം ലോമസ്, ബ്രെൻഡൻ കേസ് എന്നീ ഗവേഷകരും മൊണ്ടാന സാങ്കേതിക സർവകലാശാലയിലെ മൈക്കൽ പോളുമാണ് ഈ പഠനത്തിന് പിന്നിൽ‌.

‘ക്രിപ്‌റ്റോടെറസ്ട്രിയൽ’ എന്ന ഗൂഢവാദ സങ്കൽപത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. അന്യ​ഗ്രഹജീവികൾ വേഷം മാറി ഭൂമിയിൽ വിഹരിക്കുന്നുവെന്നും അവ മനുഷ്യനെ അനുകരിച്ചാണ് കഴിയുന്നതെന്നും ഈ സങ്കൽപം പറഞ്ഞുവയ്‌ക്കുന്നു. ഭൂമിയുടെ ​ഗതിയെ തന്നെ ഇവയ്‌ക്ക് ആവശ്യമുള്ള തരത്തിൽ മാറ്റുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പോലും ​ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഇത്തരത്തിൽ‌ മനുഷ്യനെ കബളിപ്പിച്ച് കഴിയുന്ന ഈ അന്യ​ഗ്രഹജീവികളെ സന്ദർശിക്കാനെത്തുന്ന വാഹനങ്ങളാകാം യുഎഫ്ഒ എന്ന പേരിലുള്ള പറക്കു തളികകളെന്നും പഠനത്തിൽ പറയുന്നു.

ആദിമകാലത്ത് ഇവ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നും പ്രകൃതി ദുരന്തങ്ങളാണ് ഇവയുടെ നാശത്തിന് വഴിവച്ചതെന്നും ഹാർവാർഡ് സർവകലാശാലയിലെ ​ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇവ പൂർണമായും നശിച്ചിട്ടില്ലെന്നും അ​ഗ്നിപർവതങ്ങളിലും സമുദ്രത്തിലും ചിലത് താമസിക്കുന്നുണ്ടെങ്കിൽ‌ മറ്റ് ചില അന്യ​ഗ്രഹജീവികൾ ഉര​ഗങ്ങൾ‌ക്കും മറ്റ് ജീവികൾക്കും സമാനമാണെന്നും വിലയിരുത്തപ്പെടുന്നു.

യുഎഫ്ഒയുടെ സാന്നിധ്യം കൂടുതലുള്ള മെക്സികോയിലെ പ്രോപോ കാറ്റെപ്റ്റൽ അഗ്നിപർവതം, യുഎസിലെ ശസ്ത പർവതം തുടങ്ങിയവ ഇവരുടെ താവളങ്ങളാണ്. ഇവിടങ്ങളിൽ‌ അന്യ​ഗ്രഹജീവികൾ വിഹരിക്കുന്നത് കൊണ്ടാകാം കൂടുതൽ പറക്കുംതളികയുടെ സാന്നിധ്യമുള്ളതെന്നാണ് പഠനത്തിൽ പറയുന്നത്. ഹാർ‌വാഡ് സർവ്വകലാശാല തയ്യാറാക്കിയ ​ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്. ഗവേഷണ പ്രബന്ധം വായിക്കാം..

Tags: SUBAlianceUFO
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies