'ഇത് ഇന്ത്യൻ സിനിമയുടെ വിസ്മയം'; കൽക്കി 2898 എഡിയുടെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തിറങ്ങി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇത് ഇന്ത്യൻ സിനിമയുടെ വിസ്മയം’; കൽക്കി 2898 എഡിയുടെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 08:30 pm IST
Facebook
Twitter
WhatsAppTelegram

സിനിമാപ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയുടെ ട്രെയിലർ പുറത്തുവന്നു. ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റുന്ന ചിത്രമായിരിക്കും കൽക്കി എന്ന് അടിവരയിട്ട് പറയുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ്  സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലറിൽ കഥ പറഞ്ഞു പോകുന്നത്.

ഭൂമിയിലെ അവസാനത്തെ നഗരമായ കാശിയെ കാണിച്ചുകൊണ്ടാണ് ട്രെയിലറിൽ കഥയാരംഭിക്കുന്നത്. അവിടെ ഏകാധിപതിയായി വാഴുന്ന രാജാവ്. അയാളുടെ കീഴിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ. അവർക്ക് ഒരു രക്ഷകൻ വരുന്നു. ഒരു അവതാരം പിറവിയെടുക്കാൻ പോകുന്നു. ആ കുഞ്ഞിനെ  സംരക്ഷിക്കാനും വധിക്കാനും ശ്രമിക്കുന്ന കൂട്ടർ. ദീപിക പദുക്കോണാണ് ചിത്രത്തിൽ അവതാരമായ കുട്ടിയുടെ അമ്മ വേഷം ചെയ്യുന്നത്. ആ കുട്ടിക്ക് സംരക്ഷണം ഒരുക്കുന്ന അശ്വത്ഥാമാവ് എന്ന കഥാപാത്രമായി എത്തുന്നത് അമിതാഭ് ബച്ചനാണ്.

പുതിയ ഒരു യുഗത്തിന് തുടക്കം കുറിക്കാൻ പോകുന്ന കുട്ടിയുടെ അമ്മയെ തേടി ഇറങ്ങിപ്പുറപ്പെടുന്ന അജയ്യനായ യോദ്ധാവായാണ് കൽക്കിയിൽ പ്രഭാസ് വേഷമിടുന്നത്. ഭൈരവൻ എന്നതാണ് പ്രഭാസ് ചെയ്യുന്ന യോദ്ധാവിന്റെ നാമം.  ദീപികയുടെ കഥാപാത്രത്തിനരികിൽ അമിതാഭ് ബച്ചന്റെ കഥാപാത്രമായ അശ്വത്ഥാത്മാവ് ആദ്യം എത്തുമോ, അതോ ഭൈരവൻ എന്ന യോദ്ധാവ് ആദ്യം എത്തുമോ എന്നതാണ് ട്രെയിലറിൽ സൂചിപ്പിക്കുന്ന കഥ. ട്രെയിലറിന്റെ അവസാന നിമിഷങ്ങളിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കമൽഹാസനും പ്രത്യക്ഷപ്പെടുന്നു.

ട്രെയിലറിൽ ഒരു ഭാഗത്ത് ശോഭനയേയും കാണാം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ഈ ബഹുഭാഷാചിത്രം സയൻസ് ഫിക്ഷൻ- ആക്ഷൻ ജോണറിലാണ് പുറത്തിറങ്ങുന്നത്.  ഈ ബിഗ് ബജറ്റ് സിനിമയിലെ മറ്റൊരു ആകർഷണം ബുജ്ജി എന്ന റോബോർട്ടാണ്. ബുജ്ജിയ്‌ക്കായി ശബ്ദം നൽകിയിരിക്കുന്നത് നടി കീർത്തി സുരേഷാണ്. ജൂൺ 27-ന് ചിത്രം തീയറ്ററുകളിൽ എത്തും.

 

 

 

 

 

 

 

 

Tags: PrabhasSUBkalki 2898 ad
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Latest News

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies