മോഹൻലാലിനെ മോദി നേരിട്ട് വിളിച്ചിട്ടും നിരസിച്ചോ!; ശോഭാ  സുരേന്ദ്രൻ ഇതിൽ നിസഹായ; മാധ്യമ വാർത്തകൾക്കെതിരെ തുറന്നടിച്ച് കെ. എസ് രാധാകൃഷ്ണൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോഹൻലാലിനെ മോദി നേരിട്ട് വിളിച്ചിട്ടും നിരസിച്ചോ!; ശോഭാ  സുരേന്ദ്രൻ ഇതിൽ നിസഹായ; മാധ്യമ വാർത്തകൾക്കെതിരെ തുറന്നടിച്ച് കെ. എസ് രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 01:50 pm IST
FacebookTwitterWhatsAppTelegram

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന് പിന്നാലെ തന്നെ കേരളത്തിലെ ചില മാധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ ആരംഭിച്ചിരുന്നു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി നേരിട്ട് ക്ഷണിച്ചിട്ടും മോഹൻലാൽ നിരസിച്ചു, കേന്ദ്രമന്ത്രി സ്ഥാനം സുരേഷ് ഗോപി രാജിവെക്കാൻ ഒരുങ്ങുന്നു, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റുന്നു എന്നിങ്ങനെ നിരവധി വ്യാജ വാർത്തകളാണ് കേരളത്തിലെ പ്രമുഖ ചാനലുകൾ പ്രചരിപ്പിച്ചത്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ കെ സുരേന്ദ്രനും സുരേഷ് ഗോപിയുമെല്ലാം തുറന്നടിച്ചിരുന്നു. ചില പ്രത്യേക അജണ്ടകളുടെ പുറത്ത് ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മലയാള മാധ്യമങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവായ കെ എസ് രാധാകൃഷ്ണനും. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലയാള മാധ്യമങ്ങളുടെ പെരും നുണകൾക്കെതിരെ കെ എസ് രാധാകൃഷ്ണൻ തുറന്നടിച്ചിരിക്കുന്നത്.

” സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി പലരെയും നേരിട്ട് വിളിച്ചതായി ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നു. ബിജെപിക്ക് അതിന്റേതായ ഒരു സംവിധാനമുണ്ട്. മന്ത്രിയാകാനുള്ള വരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് വിളിക്കും. അപ്പോൾ കാര്യങ്ങൾ ഒന്നും സൂചിപ്പിക്കില്ല. അവിടെ ചെന്ന് ചർച്ചയിൽ പങ്കെടുത്ത ശേഷം മാത്രമായിരിക്കും ബിജെപിയുടെ തീരുമാനം അറിയിക്കുക. മോദി നേരിട്ട് വിളിച്ച് ഒരാളെയും വ്യക്തിപരമായി ക്ഷണിക്കാറില്ല. അങ്ങനെ ഒരു രീതി ബിജെപിക്ക് ഇല്ല. ഇത്രയും പേരെ ഒരുമിച്ചിരുന്ന് വിളിക്കാൻ മാത്രം സമയം ഒരു പ്രധാനമന്ത്രിക്ക് ഉണ്ടോ എന്നത് സാമാന്യയുക്തിക്ക് മനസ്സിലാക്കാവുന്നയേ ഉള്ളൂ. കേരളത്തിലെ മാധ്യമങ്ങൾ പലതും പറയും. സുരേഷ് ഗോപി പോകില്ല എന്ന് വരെ പ്രചരിപ്പിച്ചു”.

“സത്യപ്രതിജ്ഞ ക്ഷണം എനിക്കും ഉണ്ടായിരുന്നു. അസൗകര്യം കൊണ്ട് എനിക്ക് പോകാൻ കഴിഞ്ഞില്ല. ഞാൻ ഉൾപ്പെടെ നൂറ്റഞ്ചു പേരോളം ആൾക്കാർക്ക് സത്യപ്രതിജ്ഞയ്‌ക്ക് കേരളത്തിൽ നിന്നും ക്ഷണം ഉണ്ടായിരുന്നു. ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു, സംസ്ഥാന അധ്യക്ഷ ആക്കും എന്നിങ്ങനെ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. ഇതിൽ ശോഭാ സുരേന്ദ്രൻ നിസ്സഹായയാണ്. സ്റ്റേറ്റ് ഓഫീസിൽ നിന്നാണ് ക്ഷണമുള്ള കാര്യം എല്ലാവരെയും വിളിച്ചു പറയുക. അസൗകര്യം കൊണ്ട് പോകാത്തവർ ചിലരുണ്ട്, ക്ഷണപ്രകാരം പോകുന്നവരും ഉണ്ട്. അത് അവരുടെ വ്യക്തിപരമാണ്. ശോഭാസുരേന്ദ്രന് ക്ഷണം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മാധ്യമങ്ങൾ അവർക്ക് തോന്നിയ തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയാണ്”.

“ആത്മാഭിമാനവും ആത്മവിശ്വാസവും അന്തസ്സും ഇല്ലാത്ത ഒരു മാധ്യമ സംസ്കാരമാണ് ഇന്ന് കേരളത്തിലുള്ളത്. തോന്നിയത് വിളിച്ചു പറയുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് രണ്ടുമാസം പിന്നിട്ടപ്പോൾ തന്നെ കെ സുരേന്ദ്രന് ചുമതലയിൽ നിന്നും മാറ്റുന്നു എന്ന് ഇവിടുത്തെ മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകി. വി മുരളീധരൻ മന്ത്രി ആയതിന് പിന്നാലെ അദ്ദേഹത്തിന് എതിരെയും വ്യാജവാർത്തകൾ ചുമച്ചു. എത്രയോ കാലമായി ഇത് അവർ പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ വാർത്തകളൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ ആർക്കുവേണ്ടിയാണ് പ്രചരിപ്പിക്കുന്നത്. മോഹൻലാലിനെ മോദി വിളിച്ചു എന്ന് മോഹൻലാലും പറഞ്ഞിട്ടില്ല, മോദിയും പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നത്”- കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു.

Tags: BJPSuresh Gopiks radhakrishnanK Suredran
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies