നിരോധനം നീങ്ങി, അതിർത്തി കടന്ന് പന്നികളെത്തി : പോർക്ക് വില കുതിക്കുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

നിരോധനം നീങ്ങി, അതിർത്തി കടന്ന് പന്നികളെത്തി : പോർക്ക് വില കുതിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

അതിർത്തി കടന്ന് പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. കിലോയ്‌ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താൻ സാധ്യത.

മേയ് 15 മുതലാണ് അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയത് . തമിഴ്നാട് , ആന്ധ്രാ പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേയ്‌ക്ക് പന്നികളെ എത്തിക്കുന്നത് .നിലവിൽ കേരളത്തിലെ ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. അതുകൊണ്ട് തന്നെ ഇത് വീണ്ടുമൊരു വിലക്കയറ്റത്തിലേക്ക് വഴിയൊരുക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് റിപ്പോർട്ട് .

പന്നികളിലെ മാരക പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത് 2022 ജൂലൈയിൽ വയനാട്ടിലായിരുന്നു. തുടർന്ന് ജില്ലയിലെ തന്നെ മറ്റു ചില പന്നിഫാമുകളിലും കണ്ണൂരിലും രോഗബാധ കണ്ടെത്തുകയുണ്ടായി. രോഗപ്രതിരോധത്തിന്റെ ഭാഗമായി 950ൽപ്പരം പന്നികളെയാണ് രണ്ടു ജില്ലകളിലുമായി അന്നു കൊന്നൊടുക്കിയത്.

അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പന്നികളിൽ നല്ലൊരു പങ്കും രോഗം ബാധിച്ചവയെപ്പോലെയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു . തമിഴ്നാട്ടിൽനിന്ന് അടുത്തിടെ കേരളത്തിലെ ഇറച്ചിവിപണിയിലേക്കായി എത്തിച്ച പന്നികളുടെ ഒരു വീഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപ് പന്നിക്കർഷകരുടെ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. 60 കിലോയിൽ താഴെ മാത്രം തൂക്കം വരുന്ന പന്നികളിൽ നല്ലൊരു പങ്കും രോഗം ബാധിച്ചവയെപ്പോലെയായിരുന്നു . ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ട പന്നികളെ കൂട്ടത്തോടെ ഇവിടേക്ക് എത്തിക്കുന്നുവെന്നാണ് സൂചന .

കേരളത്തിൽ ഏതാനും നാളുകളായി പന്നിപ്പനി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും രോഗം ഫാമുകൾ പൂട്ടാൻ ഇടയാക്കുന്നുണ്ട് . പടർന്നുപിടിച്ചാൽ കേരളത്തിലെ പന്നിവളർത്തൽ മേഖലയെ തന്നെ തുടച്ചുനീക്കാൻ തക്ക പ്രഹരശേഷിയുള്ള പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. രോഗബാധിതമായ പന്നികൾ ശരീരസ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയും വൈറസുകളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ പന്നികളിൽനിന്ന് അവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപു തന്നെ വൈറസ് പുറത്തെത്തും. അതിവേഗത്തിൽ മറ്റു പന്നികളിലേക്കു പടർന്നു പിടിക്കാൻ വൈറസിന് കഴിയും

Tags: pig
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies