ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ ബാബു ആന്റണിയെ വച്ച് ആക്ഷൻ ചിത്രം; മമ്മൂട്ടി-മോഹൻലാൽ സിനിമകളും; ഇതോടെ സിനിമാ ഫീൽഡ് വിടുമെന്ന് സുരേഷ് ബാബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ ബാബു ആന്റണിയെ വച്ച് ആക്ഷൻ ചിത്രം; മമ്മൂട്ടി-മോഹൻലാൽ സിനിമകളും; ഇതോടെ സിനിമാ ഫീൽഡ് വിടുമെന്ന് സുരേഷ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 05:25 pm IST
Facebook
Twitter
WhatsAppTelegram

എക്കാലവും ആഘോഷിക്കുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സുരേഷ് ബാബു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളെ വച്ച് ചെയ്ത ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകൾ മലയാളി പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. നീണ്ട വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ സഹോദരിപുത്രൻ അസ്‌ക്കർ സൗദാനെ നായകനാക്കി ഡി.എൻ.എ എന്ന ചിത്രവുമായി വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ബാബു. സിനിമയുടെ പ്രസ് മീറ്റിനിടെ സിനിമാപ്രേമികളെ ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനവും അദ്ദേഹം നടത്തിയി. വീണ്ടും മലയാളത്തിന്റെ സൂപ്പർതാരങ്ങൾക്കൊപ്പം കൈകോർക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ. തന്റെ വരാനിരിക്കുന്ന സിനിമകളെ പറ്റിയാണ് അദ്ദേഹം പറയുന്നത്.

“കായൽ സാമ്രാട്ട് എന്നുള്ള ഒരു സിനിമ മമ്മൂട്ടിയെ വച്ച് ചെയ്യാൻ ഇരുന്നിരുന്നു. മൂന്ന് എഴുത്തുകാരാണ് ഉണ്ടായിരുന്നത്. കഥ- ഷാജി, തിരക്കഥ- ടെന്നീസ് ജോസഫ്, സംഭാഷണം- ദാമോദരൻ മാഷ്. ആ പ്രോജക്ട് ഫൈനലിൽ വന്നതാണ്. പക്ഷേ കുറച്ചു കാര്യങ്ങൾ കൊണ്ട് അത് വർക്ക് ആകാതെ പോയി. മമ്മൂക്ക ഒക്കെയായിരുന്നു. എന്നാൽ ഇന്നത്തെ അത്രയും മുതൽമുടക്ക് അന്ന് താങ്ങുമായിരുന്നില്ല. മൂന്നു വേഷങ്ങളായിരുന്നു ആ സിനിമയിൽ മമ്മൂക്ക ചെയ്യാനിരുന്നത്. നല്ലൊരു സബ്ജക്ട് ആയിരുന്നു. അതിന്റെ ഫോട്ടോഷൂട്ട് വരെ നടന്നു. ഇപ്പോഴും എന്റെ കയ്യിൽ അത് ഇരിപ്പുണ്ട്. പുതിയകാലത്ത് അതിനൊത്ത് വർക്ക് ചെയ്ത് എടുക്കണം എന്നുമാത്രം”.

“മമ്മൂക്കയെ നായകനാക്കി കൊണ്ടുള്ള ഒരു സിനിമയുടെ സ്ക്രിപ്റ്റ് വർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഇടിവെട്ട് സാധനം വരും. ഒരു സിനിമ കൂടി ചെയ്തിട്ട് വേണം അതിലേക്ക് കടക്കാൻ. ബാബു ആന്റണിയെ വച്ചും ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. ബോബ് ആന്റണി എന്നാണ് സിനിമയുടെ പേര്. സബ്ജക്ട് റെഡിയാണ്. മലയാളത്തിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇങ്ങനെ ഒരു ആക്ഷൻ പടം കണ്ടിട്ടുണ്ടാവില്ല. അതുകഴിഞ്ഞ് മോഹൻലാലിനൊപ്പം വലിയ ഒരു പ്രോജക്ട് ഉണ്ട്. അതുകൂടി കഴിഞ്ഞാൽ ഈ സിനിമാ ഫീൽഡ് ഞാൻ വിടുകയാണ്”- സുരേഷ് ബാബു പറഞ്ഞു.

Tags: mohanlalDNAMAMMOOTTYbabu antonyDirector Suresh Babu
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies